ഹൈജംപിൽ അതുല്യയുടെ വിജയത്തിന്​ ഏഴഴക്​

കൊല്ലം: ഏഴാം കാസിൽ പഠിക്കുേമ്പാൾ കായികമത്സരങ്ങൾക്ക് അരങ്ങേറ്റം കുറിച്ചതുമുതൽ അതുല്യക്ക് ചേച്ചിമാരോട് മത്സരിക്കാനായിരുന്നു ഇഷ്ടം. അന്നുമുതൽ ഇന്നുവരെ ഹൈജംപിൽ സ്വർണം മറ്റാർക്കും വിട്ടുകൊടുത്തിട്ടുമില്ല. കൊല്ലം ക്രിസ്തുരാജ് ഹയർസെക്കൻഡറി സ്കൂളിലെ ഇൗ മിടുക്കി തുടർച്ചയായി ഏഴാം തവണയും സീനിയർ പെൺകുട്ടികളുടെ വിഭാഗം ൈഹജംപിൽ സ്വർണം നേടിയാണ് സംസ്ഥാന കായികമേളയിലേക്ക് യോഗ്യതനേടിയത്. അഞ്ചാം ക്ലാസ് മുതൽ സ്പോർട്സിനോട് താൽപര്യംകാണിച്ചിരുന്ന അതുല്യ കൊട്ടിയം എൻ.എസ്.എം േഗൾസ് ഹൈസ്കൂളിൽ എഴാം ക്ലാസിൽ പഠിക്കുേമ്പാഴാണ് അരങ്ങേറ്റംകുറിക്കുന്നത്. കൊട്ടിയം സ്കൂളിലെ പി.ടി അധ്യാപകൻ അതുല്യയുടെ കഴിവ് തിരിച്ചറിഞ്ഞ് സീനിയർ വിഭാഗത്തിൽ മത്സരിക്കാൻ നിർദേശിക്കുകയായിരുന്നു. ആ പ്രതീക്ഷക്ക് ഇക്കുറിയും കോട്ടംതട്ടിയിട്ടില്ല. നിലവിൽ അതുല്യ ക്രിസ്തുരാജ് സ്കൂളിലെ പി.ടി അധ്യാപകൻ ഷിബു ജന്മന് കീഴിലാണ് പരിശീലനം. കൊട്ടിയം എയ്ഞ്ചൽസ് ഗാർഡനിൽ ജോൺസി​െൻറയും പ്രിയയുടെയും മകളാണ് ഇൗ മിടുക്കി. കായികരംഗത്ത് ഉയരങ്ങളിലെത്താൻ ആഗ്രഹിക്കുന്ന അതുല്യക്ക് സാമ്പത്തികം തടസ്സമാണ്. സ്വന്തമായി വീടെന്ന സ്വപ്നം ഇനിയും ബാക്കിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.