വിഭാഗീയതയുടെ അലയൊലികൾ ഇല്ലാതെ ജില്ലയിൽ സി.പി.എം ബ്രാഞ്ച്​ സമ്മേളനങ്ങൾ

കൊല്ലം: വിഭാഗീയതയുടെ അലോസരങ്ങൾ ഇല്ലാതെ ജില്ലയിൽ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ. ഏറെ കാലത്തിന് േശഷം സംഘടന പ്രശ്നങ്ങളിലൂന്നി ചർച്ചകൾ നടക്കുന്നു എന്ന പ്രത്യേകതയാണുള്ളത്. 15ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് നടന്ന ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ തലപൊക്കിയ വിഭാഗീയത 18, 19 പാർട്ടി കോൺഗ്രസുകൾക്ക് മുന്നോടിയായി നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിൽ വരെ ശക്തമായിരുന്നു. ഇത്തവണ ബ്രാഞ്ചുകളിലെ പ്രധാന ചർച്ചകൾ സംഘടന പ്രശ്നങ്ങെളയും സംസ്ഥാനഭരണെത്തയും കുറിച്ചുമാണ്. ബ്രാഞ്ച് സെക്രട്ടറിമാെര തെരെഞ്ഞടുക്കുന്നതിലും ലോക്കൽ സമ്മേളന പ്രതിനിധികളെ തെരെഞ്ഞടുക്കുന്നതിലും ഇത്തവണ വിഭാഗീയത എവിടെയും പ്രകടമല്ല. ചിലയിടങ്ങളിൽ ചെറിയ തോതിൽ പടലപിണക്കങ്ങൾ ഉണ്ടെങ്കിലും അത് പഴയകാലത്തെ പോലെ ഗ്രൂപ് അടിസ്ഥാനത്തിലുള്ളതല്ലെന്നും പ്രാദേശികമായ ചിലവികാരങ്ങളുടെ പുറത്ത് ഉണ്ടായിട്ടുള്ളതാണെന്നും പാർട്ടിയുമായി അടുത്തവൃത്തങ്ങൾ പറയുന്നു. സമ്മേളനങ്ങൾ ശാന്തമായി നടക്കുന്നതി​െൻറ െക്രഡിറ്റ് ജില്ല നേതൃത്വത്തിനാണ്. ജില്ല സെക്രട്ടറിയായ ബാലഗോപാലിനെതിരെ കാര്യമായ വിമർശനങ്ങളില്ല. സംഘടന ദൗർബല്യങ്ങളാണ് ഉപരികമ്മിറ്റികളിൽ നിന്ന് ബ്രാഞ്ച് സമ്മേളനങ്ങളിൽ റിപ്പോർട്ടിങ്ങിന് എത്തുന്നവർ വിവരിക്കുന്നത്. ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ഇന്നെത്ത സംഘടന പ്രവർത്തനങ്ങൾ കൊണ്ട് കഴിയുന്നില്ലെന്നും സമൂഹത്തിലെ ഭൂരിപക്ഷത്തി​െൻറ പിന്തുണനേടാൻ കഴിയാത്തത് പാർട്ടിയുടെ ദൗർബല്യമായി നിലനിൽക്കുന്നു എന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പിണറായി-അച്യുതാന്ദൻ പോര് രൂക്ഷമായിരുന്ന കാലത്ത് നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിൽ ബ്രാഞ്ച് സെക്രട്ടറിമാരെയും ലോക്കൽ സമ്മേളന പ്രതിനികളെയും തെരെഞ്ഞടുക്കുന്നതിൽ മിക്കയിടത്തും കടുത്തമത്സരങ്ങൾ ഉണ്ടായിരുന്നു. ചിലയിടങ്ങളിൽ ൈകയാങ്കളികൾ വരെ അരങ്ങേറി. വി.എസ് പക്ഷത്തിന് മുൻതൂക്കമുണ്ടായിരുന്ന ജില്ലയിൽ അത് തകർക്കാൻ പിണറായിപക്ഷം നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. വി.എസ് വിഭാഗത്തി​െൻറ ശക്തമായ വക്താവെന്ന് പറയെപ്പട്ടിരുന്ന മേഴ്സിക്കുട്ടിയമ്മയെ മന്ത്രിയാക്കാൻ പിണറായി വിജയൻ തയാറായതാണ് വി.എസ് പക്ഷെത്ത തണുപ്പിച്ചത്. കേന്ദ്ര നേതൃത്വത്തിൽ വിഭാഗീയത ശക്തമായതാണ് ഇപ്പോൾ നേരിടുന്ന പ്രശ്നം. പിണറായി വിജയനും അച്യുതാനന്ദനും തമ്മിലുണ്ടായിരുന്നതിന് സമാനമായ ചേരിതിരിവാണ് കാരാട്ടും യെച്ചൂരിയും തമ്മിലുള്ളതെന്നാണ് പ്രചാരണം. അച്യുതാനന്ദ​െൻറ പിന്തുണ യെച്ചൂരി പക്ഷത്തിനാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.