13ന് ജില്ലയിലെ പെ​േട്രാള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഡീലേഴ്‌സ് അസോസിയേഷ​ൻ

കൊല്ലം: ക്വയിലോണ്‍ ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തില്‍ 13ന് ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 12ന് അര്‍ധരാത്രിമുതല്‍ 13ന് അര്‍ധരാത്രിവരെയാണ് സമരം. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 90 ശതമാനം പമ്പുകള്‍ക്കും ആവശ്യമായ വരുമാനം ലഭിക്കുന്നില്ല. നിലവിലെ വരുമാനമനുസരിച്ച് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനോ വൈദ്യുതി ബില്ല് അടക്കാനോ കഴിയാറില്ല. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനും വരുമാനം തികയാറില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി കമീഷനില്‍ ചെറിയ വര്‍ധനവ് വരുത്തിയെങ്കിലും ലൈസന്‍സ്, ജി.എസ്.ടി തുടങ്ങിയവയുടെ പേരില്‍ ഓയില്‍കമ്പനികള്‍ ഈതുക തിരിച്ചുപിടിക്കുകയാണ്. മുന്നറിയിപ്പില്ലാതെ മിനിമം 75000 മുതല്‍ ഒന്നരലക്ഷം രൂപവരെ ഓയില്‍കമ്പനികള്‍ ഈടാക്കുന്നത്. പെട്രോള്‍ പമ്പുകളെ സംരക്ഷിക്കുന്ന നിയമം കൊണ്ടുവരുക, നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകളെ ഒഴിവാക്കി ഭൂമി ഉടമകള്‍ക്ക് തിരിച്ച് നൽകാൻ നടപടി എടുക്കുക, പമ്പുടമകളെ പീഡിപ്പിക്കുന്ന സമീപനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് പ്രസിഡൻറ് മൈതാനം വിജയന്‍, ജനറല്‍ സെക്രട്ടറി വൈ. അഷ്‌റഫ്, സിനു ഡി, ഷാജി, വര്‍ഗീസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.