കൊല്ലം റോളർ സ്കേറ്റിങ്​ ക്ലബിന്​ മികച്ച നേട്ടം

കൊല്ലം: കേരള സ്പോർട്സ് കൗൺസിലി​െൻറ അംഗീകാരത്തോടെ കൊല്ലത്ത് നടന്ന സബ് ജൂനിയർ, ജൂനിയർ, സീനിയർ ജില്ല റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ . ക്ലബ് അംഗങ്ങളായ എസ്. ഗൗതം കൃഷ്ണ (ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, അഞ്ചൽ), ഭരത് എം. രഞ്ചു (നവദീപ് പബ്ലിക് സ്‌കൂൾ, മുഖത്തല), പൃഥ്വി പ്രമോദ് (നവദീപ് പബ്ലിക് സ്‌കൂൾ, മുഖത്തല), ലക്ഷ്മി എസ്. ദത്ത് (അമൃത വിദ്യാലയം, പേരൂർ), അനഘ ജനേഷ്, ഡി. ദീപക്, എ. ആദിത്യൻ (എസ്.എൻ ട്രസ്റ്റ്സ് സെൻട്രൽ സ്‌കൂൾ, കൊല്ലം), അബ്ദുല്ല നവാസ് (ഗവ. ബോയ്സ് എച്ച്.എസ്.എസ്, വാളത്തുംഗൽ), ശ്രേയ ബാലഗോപാൽ( ട്രിനിറ്റി ലൈസിയം, കൊല്ലം), ബി.ജി. ബാൽശ്രേയസ് (ടി.കെ.എം സ്‌കൂൾ ഓഫ് ആർക്കിടെക്ചർ), ഗൗതം അനി (ഇന്ത്യൻ പബ്ലിക് സ്‌കൂൾ, മുഖത്തല), ഡി. കാർത്തിക് (ശ്രീനാരായണ പബ്ലിക് സ്‌കൂൾ, വടക്കേവിള), ബി. വിസ്മയ (ട്രിനിറ്റി ലൈസിയം, കൊല്ലം) എന്നിവർ സ്പീഡ് സ്‌കേറ്റിങ്ങിൽ (റോഡ്, റിങ് റെയ്‌സ്) സ്വർണം, വെള്ളി, വെങ്കല മെഡലുകൾ നേടി. സ്പീഡ് സ്കേറ്റിങ് ദേശീയ റോളർ ഹോക്കി അമ്പയർ പി.ആർ. ബാലഗോപാലായിരുന്നു ക്ലബി​െൻറ മുഖ്യ പരിശീലകൻ. അടിമാലി, കോതമംഗലം എന്നിവിടങ്ങളിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഇവർ അർഹത നേടിയതായി ക്ലബ് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.