യൂത്ത്​ കോൺഗ്രസ്​ നിവേദനം നൽകി

തിരുവനന്തപുരം: ട്രെയിൻ യാത്രയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ജി. ലീന മുഖ്യമന്ത്രിക്കും തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർക്കും നിവേദനംനൽകി. 2011 ഫെബ്രുവരി ഒന്നിന് എറണാകുളം ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ യാത്രചെയ്ത സൗമ്യ കൊല്ലപ്പെട്ടതിന് ശേഷം കുറച്ചുകാലം വനിത കമ്പാർട്ടുമ​െൻറ് ട്രെയിനി​െൻറ പുറകിൽനിന്ന് മധ്യഭാഗത്തേക്ക് മാറ്റിയിരുന്നു. എങ്കിലും ഇൗ വിഷയത്തിൽ വാർത്തപ്രാധാന്യം കുറഞ്ഞപ്പോൾ വീണ്ടും പഴയതുപോലെ പുറകിലേക്ക് മാറ്റുകയായിരുന്നു. റെയിൽവേ പൊലീസോ, ടി.ടി.ഇയോ ട്രെയിനിനകത്ത് വനിത കമ്പാർട്ടുമ​െൻറുകളിൽ നിർബന്ധമായും ഉണ്ടാവണമെന്നും ഹെൽപ് ലൈൻ നമ്പറുകളും പ്രദർശിപ്പിക്കണമെന്നും സ്ത്രീകളെ കമ്പാർട്ടുമ​െൻറുകളിൽ സി.സി.ടി.വി കാമറകൾ പ്രവർത്തനക്ഷമമാക്കണമെന്നും നിവേദനത്തിൽ യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഡോ. റിജി റഷീദ്, അനുഷ്മ ബഷീർ, സൗഫില, സുബിജ, ജി.വി. വിനേഷ് എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.