ഭക്ഷ്യവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം ^ഹസൻ

ഭക്ഷ്യവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം -ഹസൻ തിരുവനന്തപുരം: രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിലും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിലും ദയനീയമായി പരാജയപ്പെട്ട ഭക്ഷ്യവകുപ്പ് അടിയന്തരമായി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും വിലക്കയറ്റം നിയന്ത്രിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ചരിത്രത്തിലാദ്യമാണ് ഇത്രയേറെ രൂക്ഷമായ വിലക്കയറ്റം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് 50 ശതമാനത്തിലധികമാണ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലവര്‍ധിച്ചത്. റേഷന്‍ വിതരണം താറുമാറായി. ക്രിസ്മസ് വരാനിരിക്കെ ഭക്ഷ്യവകുപ്പി​െൻറ ഉദാസീനത തുടരുന്നു. ജി.എസ്.ടിയുടെ പേരില്‍ ഇപ്പോഴും 28 ശതമാനം നികുതി നിത്യോപയോഗ സാധനങ്ങള്‍ക്ക് ഈടാക്കുന്നു. സിവില്‍ സപ്ലൈസ് വകുപ്പിന് 200 കോടി രൂപ ബജറ്റില്‍ അനുവദിച്ചെങ്കിലും 100 കോടി മാത്രമാണ് ഇതുവരെ നല്‍കിയത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ സമരം നടത്തുമെന്നും ഹസന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.