സർഗാലയ കരകൗശല പൈതൃകയാത്ര ടൂറിസം മന്ത്രി ഫ്ലാഗ്​ ഓഫ് ചെയ്തു

തിരുവനന്തപുരം: സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് സംഘടിപ്പിക്കുന്ന കരകൗശല പൈതൃകയാത്രയുടെ ഫ്ലാഗ് ഓഫ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണൻ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന വിനോദസഞ്ചാരം, വ്യവസായം, സാംസ്കാരികം, കയർ വകുപ്പുകളുടെ സംയുക്ത പങ്കാളിത്തത്തോടെ കോഴിക്കോട് ജില്ലയിലെ ഇരിങ്ങലിലെ സർഗാലയ വില്ലേജിൽ നടക്കുന്ന ഏഴാമത് വാർഷിക കരകൗശലമേളയുടെ മുന്നോടിയായാണ് പൈതൃകയാത്ര സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട പരമ്പരാഗത കരകൗശല ഗ്രാമങ്ങളിലൂടെയാണ് യാത്ര. ഡിസംബർ 21 മുതൽ 2018 ജനുവരി എട്ട് വരെയാണ്' 'സർഗാലയ ഇൻറർനാഷനൽ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ഫെസ്റ്റിവൽ' എന്ന പേരിൽ ഇരിങ്ങലിൽ മേള നടക്കുന്നത്. ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിൽനിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 400ൽപരം ആർട്ടിസാന്മാരും ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഉഗാണ്ട, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കരകൗശല വിദഗ്ധരും മേളയിൽ പങ്കെടുക്കും. 500ൽപരം കരകൗശല വിദഗ്ധരുടെ കരകൗശലവസ്തുക്കളുടെ പ്രദർശനവും വിൽപനയും മേളയിൽ ഒരുക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.