നെടിയാംകോടിൽ ക്ഷേത്രത്തിനുനേര ആക്രമണം സി.പി.എമ്മെന്ന്​ ബി.ജെ.പി

പാറശ്ശാല: ധനുവച്ചപുരത്തിന് സമീപം നെടിയാംകോട് കുരുത്തിയൂർ അർഥനാരീശ്വരി ക്ഷേത്രത്തിന് നേരെ ആക്രമണം. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. ദേവസ്വം ബോർഡി‍​െൻറ കീഴിലുള്ള ക്ഷേത്രത്തിന് നേരെ ചെവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. പുലർച്ചെ അഞ്ചിന് ക്ഷേത്രം തുറക്കാനെത്തിയ ശാന്തിക്കാരനാണ് ആക്രമണം നടന്നവിവരം അറിയുന്നത്. 'ക്ഷേത്രപരിസരത്തും ക്ഷേത്രത്തിന് മുന്നിലെ കണ്ണാടിയിലും എസ്.എഫ്.ഐ' എന്ന് ചുവന്ന പെയിൻറിൽ എഴുതിയിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിൽ ചുവന്നകൊടിയും കെട്ടിയിട്ടുണ്ട്. ക്ഷേത്രത്തിന് സമീപം സൂക്ഷിച്ചിരുന്ന എഴുന്നള്ളത്തിനായുള്ള രഥം മറിച്ചിട്ടനിലയിലും ഇതിനോടൊപ്പം ക്ഷേത്രത്തി​െൻറ പ്രവേശനകവാടത്തിൽ ഉണ്ടായിരുന്ന കൊടിമരത്തിനും കേടുപാട് വരുത്തിയിട്ടുണ്ട്. കൊടിമരത്തിന് താഴെ സ്ഥാപിച്ചിരുന്ന പ്രതിമയെ സമീപത്തെപറമ്പിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയുടെ ഇരുവശങ്ങളിലും എസ്.എഫ്.ഐയെന്ന് എഴുതിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് നെടിയാംകോട് ജങ്ഷന് സമീപം ക്ഷേത്രഭാരവാഹിയുടെ ഉടമസ്ഥതയിലുള്ള വർക്ക്ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കും സമീപത്തുണ്ടായിരുന്ന ചുവന്നകൊടിയും കത്തിച്ചതിനെ തുടർന്ന് പ്രദേശത്ത് സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷം നിലനിന്നിരുന്നു. ഇതി​െൻറ തുടർച്ചയായാണ് ക്ഷേത്രത്തിന് നേരെയുള്ള അക്രമമെന്ന് കരുതുന്നു. സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധനനടത്തി. ദേവസ്വം ബോർഡ് പ്രസിഡൻറ് പത്മകുമാർ സ്ഥലം സന്ദർശിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് നെടിയാംകോടിൽ കടകൾ അടച്ച് ഹർത്താൽ നടത്തി. സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് സി.പി.എം പ്രാദേശിക നേതാക്കൾ അറിയിച്ചു. ഫോട്ടോ 1.- ക്ഷേത്രത്തിലെ കണ്ണാടിയിൽ എസ്.എഫ്.ഐ എന്ന് എഴുതിയത് 2. ക്ഷേത്രത്തിലെ രഥം മറിച്ചിട്ടനിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.