പടയൊരുക്കത്തിന്​ സ്വീകരണം നൽകി

കുണ്ടറ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന് കേരളപുരത്ത് സ്വീകരണം നൽകി. സംസ്ഥാന സർക്കാർ കൈയേറ്റക്കാർക്കൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. നീലക്കുറുഞ്ഞി ഉദ്യാനം പോലും ൈകയേറ്റ ലോബിക്ക് തീറെഴുതിക്കൊടുക്കുന്നു. ഭരണഘടനയിൽ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അധികാരം ജനങ്ങൾക്ക് നൽകിയിട്ടുണ്ടായിരുന്നെങ്കിൽ കേരളം എന്നേ പിണറായി വിജയനെ തിരിച്ചുവിളിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. ധർമരാജൻ അധ്യക്ഷത വഹിച്ചു. കെ. സുധാകരൻ, വി.ഡി. സതീശൻ, കെ.സി. രാജൻ, ഫിലിപ് കെ. തോമസ്, കൊടിക്കുന്നിൽ സുരേഷ്, ദേവരാജൻ, ബിന്ദുകൃഷ്ണ, അൻസറുദ്ദീൻ, രാജ്മോൻ ഉണ്ണിത്താൻ, വേണുഗോപാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.