ഹരിതവിദ്യാലയം മുദ്രാഗാനം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിവിധ മേഖലകളിലെ മികവുകള്‍ അവതരിപ്പിക്കുന്നതിനായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്- ഐടി@സ്കൂള്‍) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മുദ്രാഗാനം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.ഓണ്‍ലൈന്‍ അപേക്ഷയില്‍നിന്ന് തെരഞ്ഞെടുത്ത 100 സ്കൂളുകളാണ് ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയില്‍ പങ്കെടുക്കുന്നത്. ഒന്നാം സമ്മാനം 15 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ എന്നിങ്ങനെയാണ്. അവസാന റൗണ്ടിലെത്തുന്ന മറ്റ് സ്കൂളുകള്‍ക്ക് 1.5 ലക്ഷം രൂപ വീതം ലഭിക്കും. 2010--11ല്‍ ഹരിതവിദ്യാലയം റിയാലിറ്റിഷോയുടെ ഒന്നാംഘട്ടത്തിനുവേണ്ടി ഒ.എന്‍.വി. കുറുപ്പ് രചിച്ച് ഐസക് തോമസ് കൊട്ടുകാപ്പള്ളി സംഗീതം നല്‍കിയ മുദ്രാഗാനത്തി​െൻറ ദൃശ്യവത്കരിച്ച പുതിയ പതിപ്പാണ് പ്രകാശനം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.