ലക്ഷ്യം സുരക്ഷിതമേള; സീറ്റി​െൻറ എണ്ണത്തിന് അനുസരിച്ചുമാത്രം പ്രവേശനം

തിരുവനന്തപുരം: 22ാമത് രാജ്യാന്തര ചലച്ചിത്രമേള േപ്രക്ഷക സൗഹൃദവും സൗകര്യപ്രദവും സുരക്ഷിതവുമാക്കാൻ ഒരുക്കം തുടങ്ങി. ഇതി​െൻറ ഭാഗമായി മേളയുടെ ടെക്നിക്കൽ കമ്മിറ്റി തിയറ്ററുകളിലെ സൗകര്യങ്ങൾ വിലയിരുത്തി. ഇരിപ്പിടങ്ങളുടെ ക്രമീകരണം, ശബ്ദ-ദൃശ്യ സംവിധാനം, ശുചിത്വം തുടങ്ങിയ സൗകര്യങ്ങൾ കമ്മിറ്റി വിലയിരുത്തി. തിയറ്ററുകളിലെ സീറ്റി​െൻറ എണ്ണമനുസരിച്ച് മാത്രമാണ് േപ്രക്ഷകർക്ക് പ്രവേശനം. മേള നടക്കുന്ന 15 തിയറ്ററുകളിലായി 8048 സീറ്റാണുള്ളത്. എങ്കിലും വിവിധവിഭാഗങ്ങളിലായി പതിനായിരം പാസ് വിതരണം ചെയ്യുന്നുണ്ട്. 7000 പാസാണ് പൊതുവിഭാഗത്തിൽ വിതരണം ചെയ്യുന്നത്. വിദ്യാർഥികൾ, സിനിമ-, ടെലിവിഷൻ പ്രഫഷനലുകൾ എന്നിവർക്ക് 1000 പാസ് വീതവും ഫിലിം സൊസൈറ്റി അംഗങ്ങൾക്കും മാധ്യമപ്രവർത്തകർക്കും 500 വീതവും നൽകും. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മുൻഗണന അനുസരിച്ച് തിയറ്ററുകളിൽ പ്രവേശിക്കാം. 60 ശതമാനം സീറ്റിലാണ് റിസർവേഷൻ അനുവദിക്കുക. നിലത്തിരുന്നും നിന്നും ചിത്രം കാണാൻ അനുമതിയുണ്ടാകില്ല. തിയറ്റർ അധികൃതരുടെ അഭ്യർഥന മാനിച്ചും സുരക്ഷ കാരണങ്ങളാലുമാണിത്. തീപിടിത്തം നേരിടാൻ സുരക്ഷസംവിധാനങ്ങൾ തിയറ്ററുകളിൽ ഉറപ്പുവരുത്തും. ഗ്രീൻ േപ്രാട്ടോക്കോൾ അനുസരിച്ചായിരിക്കും മേള. മേളയിൽ ഭിന്നശേഷിക്കാർക്കായി കൂടുതൽ സൗകര്യമൊരുക്കും. വരിനിൽക്കാതെ തിയറ്ററുകളിൽ പ്രവേശിക്കുവാനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ഉൾപ്പെടെ സൗകര്യങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. തിയറ്ററുകളിൽ പ്രത്യേക റാമ്പുകൾ ഒരുക്കും. ലഭ്യത അനുസരിച്ചുള്ള പ്രത്യേക പാർക്കിങ് സൗകര്യമാണ് മേള നടക്കുന്ന തിയറ്ററുകളിൽ ഭിന്നശേഷിക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ളത്. 70 വയസ്സ് കഴിഞ്ഞവർക്ക് തിയറ്ററുകളിൽ ക്യൂ നിൽക്കാതെ പ്രവേശനം അനുവദിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.