നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം ആരംഭിച്ചു

നെടുമങ്ങാട്: വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം ആരംഭിച്ചു. നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ കലോത്സവം സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അധ്യക്ഷത വഹിച്ചു. കെ എസ്. ശബരീനാഥൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലയിലെ 81 സ്കൂളുകളിൽ നിന്നായി 3500ഓളം കലാപ്രതിഭകൾ പങ്കെടുക്കും. 30ന് വൈകീട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം ഡി.കെ. മുരളി എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിക്കും. യൂത്ത് കോൺഗ്രസ് പദയാത്ര നെടുമങ്ങാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തി​െൻറ പ്രചാരണാർഥം യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരകുളം കെൽട്രോൺ ജങ്ഷൻ മുതൽ നെടുമങ്ങാട് മാർക്കറ്റ് ജങ്ഷൻ വരെ പദയാത്ര സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡൻറ് മഹേഷ് ചന്ദ്രന് പതാക കൈമാറി മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ ജി.എസ്.ടിയിലൂടെ രാജ്യത്തി​െൻറ സാമ്പത്തിക മേഖലയെ തകർെത്തന്നും വിലക്കയറ്റം തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെെട്ടന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മുൻ ഡി.സി.സി പ്രസിഡൻറ് കരകുളം കൃഷ്ണപിള്ള മുഖ്യ പ്രഭാഷണം നടത്തി. മാർക്കറ്റ് ജങ്ഷനിൽ നടന്ന സമാപന യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ജി. ലീന ഉദ്ഘാടനം ചെയ്തു. എൻ. ബാജി, അരുൺകുമാർ, ടി. അർജുനൻ എന്നിവർ സംസാരിച്ചു. ഹാഷിം റഷീദ്, കരകുളം രാജീവ്, കരുപ്പൂര് ഷിബു, വിജയ രാജ്, സജാദ്, വരുൺ, ജോൺ അരശുംമൂട്, വെമ്പായം പ്രദീപ്, സാജൻ ലാൽ, ബിജു, താഹിർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.