പുതിയകാവ്^തകരപ്പറമ്പ് റോഡ് വികസനം അട്ടിമറിക്കരുത് ^സി.പി.ഐ

പുതിയകാവ്-തകരപ്പറമ്പ് റോഡ് വികസനം അട്ടിമറിക്കരുത് -സി.പി.ഐ കിളിമാനൂർ: കോടികൾ ചെലവഴിച്ച് നിർമിക്കുന്ന പുതിയകാവ്-പോങ്ങനാട്-- തകരപ്പറമ്പ് റോഡ് വികസനം അട്ടിമറിക്കരുതെന്ന് സി.പി.ഐ കിളിമാനൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.ജി. രാഹുൽ ഉദ്ഘാടനം ചെയ്തു. എസ്. ധനപാലൻ നായർ, കെ. ശിവനുണ്ണി, എൽ. ബിന്ദു എന്നിവർ സമ്മേളനം നിയ ന്ത്രിച്ചു. വി. സോമരാജക്കുറുപ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എൻ. രാജൻ, ജില്ല സെക്രട്ടറി ജി. ആർ. അനിൽ, പി.ആർ. രാജീവ്, ആർ.എസ്. രാഹുൽ രാജ്, എ.എം. റാഫി, കെ. അനിൽ കുമാർ, കെ. വാസുദേവക്കുറുപ്പ്, ടി.എം. ഉദയകുമാർ, ജി.എൽ. അജീഷ്, യു.എസ്. സുജിത്ത്, എസ്.എസ്. വിനോദ്, ബി. ശ്രീജു എന്നിവർ സംസാരിച്ചു. ബി.എസ്. െറജി സ്വാഗതവും നിസാം നന്ദിയും പറഞ്ഞു. എസ്. ധനപാലൻ നായരെ സെക്രട്ടറിയായും കെ. ശിവനുണ്ണിയെ അസി.സെക്രട്ടറിയായും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.