രാഷ്​ട്രീയ സ്വാധീനത്തി​െൻറ മറവിൽ നടത്തിയത് കോടികളുടെ തട്ടിപ്പ്

ശാസ്താംകോട്ട: രാഷ്ട്രീയ സ്വാധീനത്തി​െൻറ മറപറ്റി മുൻ കെ.പി.സി.സി സെക്രട്ടറി എ. വിശാലാക്ഷിയുടെ നേതൃത്വത്തിലുള്ള കുന്നത്തൂർ താലൂക്ക് റെസിഡൻറ്സ് വെൽഫയർ സഹകരണ ബാങ്കിൽ നടന്നത് കോടികളുടെ സാമ്പത്തികത്തട്ടിപ്പ്. പണം നഷ്ടമായവരിൽ സാധാരണക്കാർ മുതൽ ഉദ്യോഗസ്ഥരും വലിയ ബിസിനസ്കാരും വരെ ഉൾപ്പെടുന്നു. പണം നഷ്ടമായ വിവരം മാനഭയത്താൽ പുറത്തുപറയാത്തവരും നിരവധിയുണ്ട്. ക്രൈംബ്രാഞ്ചി​െൻറ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈ.എസ്.പി ജോസി ചെറിയാനും സംഘവും ശാസ്താംകോട്ട സർക്കാർ െറസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ബാങ്ക് പ്രസിഡൻറ് എ. വിശാലാക്ഷിയെ അറസ്റ്റ് ചെയ്തത്. ഡയറക്ടർ ബോർഡ് അംഗവും വിശാലാക്ഷിയുടെ ഭർത്താവുമായ അഭിഭാഷക​െൻറ അറസ്റ്റും ഉടൻ ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. ശാസ്താംകോട്ട മജിസ്ട്രേറ്റ് എ. ഷാനവാസ് റിമാൻഡ് ചെയ്ത വിശാലാക്ഷി ഇപ്പോൾ കൊല്ലം ജില്ല ജയിലിലാണ്. ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസിൽ വയലാർ രവിയുടെ അടുത്ത അനുയായി ആയിരുന്ന വിശാലാക്ഷി 1996ൽ കുന്നത്തൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് ടി. നാണു മാസ്റ്ററോട് പരാജയപ്പെട്ടിരുന്നു. പിന്നീട് നടന്ന പുനഃസംഘടനയിൽ ഇവർ കെ.പി.സി.സി സെക്രട്ടറിയായി. യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് 2012-15 കാലയളവിലാണ് സാമ്പത്തിക തട്ടിപ്പ് നടന്നതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. നീതി സ്റ്റോർ, ഫാം എന്നിവ തുടങ്ങാനും ബാങ്കിന് ഭൂമി വാങ്ങാനും എന്ന പേരിൽ ലക്ഷങ്ങൾ വകമാറ്റി. ഇതേക്കുറിച്ച് സഹകരണ ചട്ടങ്ങളിലെ 65-ാം വകുപ്പ് പ്രകാരം ഉദ്യോഗസ്ഥർ തയാറാക്കിയ അന്വേഷണ റിപ്പോർട്ടിന്മേൽ ഉന്നതാധികൃതർ നടപടി സ്വീകരിച്ചില്ല. നിക്ഷേപിച്ച പണം തിരികെ കിട്ടാതിരുന്നതിനെ തുടർന്ന് കുന്നത്തൂർ സ്വദേശിയും കോൺഗ്രസ് നേതാവുമായ കെ. സുകുമാരൻ നായരും നാലുപേരും ശൂരനാട്‌ പൊലീസിൽ പരാതി നൽകിയതോടെ കേസ് ക്രൈംബ്രാഞ്ചിന്ന് വിട്ടെങ്കിലും തുടർനടപടി ഉണ്ടായില്ല. ഇടതുഭരണം വന്നതോടെ പുതിയ സംഘം രൂപവത്കരിച്ച് അന്വേഷണച്ചുമതല കൈമാറുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.