ഫോസ്​റ്റർ കെയർ പദ്ധതിക്ക്​ പിന്തുണയുമായി ചുങ്കത്ത്​ ജ്വല്ലറിയുടെ സംഗീത ഹ്രസ്വചിത്രം

കൊല്ലം: സർക്കാറി​െൻറ ഫോസ്റ്റർ കെയർ പദ്ധതിയുടെ പ്രചാരണത്തിനായി ചുങ്കത്ത് ജ്വല്ലറിയുടെ ഹ്രസ്വചിത്രം. ചിൽഡ്രൻസ് ഹോമുകളിൽനിന്ന് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുവന്ന് സ്വന്തം മക്കളുടെ കൂടെ വളർത്തുന്ന പദ്ധതിയാണ് ഫോസ്റ്റർ കെയർ. അവരെ പരിപാലിച്ച അമ്മമാർക്കുള്ള സമർപ്പണമാണ് 'പൂമ്പാറ്റ' പേരിൽ നിർമിച്ച ചിത്രമെന്ന് ജ്വവല്ലറി അധികൃതർ പറഞ്ഞു. കൂടുതൽ കുട്ടികൾ ഫോസ്റ്റർ കെയർ പദ്ധതിയിലൂടെ ചിൽഡ്രൻസ് ഹോമുകളിൽനിന്ന് വീടുകളിലേക്ക് എത്തിച്ചേരാനും അതുവഴി അവരുടെ ജീവിതത്തെയും സ്വഭാവത്തെയും കാഴ്ചപ്പാടുകളെയും മെച്ചപ്പെടുത്താനുള്ള സർക്കാറി​െൻറ പരിശ്രമങ്ങൾക്ക് പിന്തുണ നൽകുകയുമാണ് ലക്ഷ്യം. രണ്ടാംക്ലാസ് പാഠപുസ്തകത്തിൽ പണ്ടുണ്ടായിരുന്ന 'പലപല നാളുകൾ ഞാനൊരു പുഴുവായ്' കവിതയുടെ ദൃശ്യാവിഷ്കാരമാണ് ഇൗ ചിത്രം. ഇൗ വരികളുടെ ഗാനരൂപം ആലപിച്ചിരിക്കുന്നത് കുഞ്ഞു ശ്രേയയാണ്. വിശദാംശങ്ങൾ ചുങ്കത്ത് ജ്വല്ലറിയുടെ ഫേസ്ബുക്ക് പേജിലും http://poombatta.chungathjewllery.in എന്ന വെബ്സൈറ്റിലും ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.