ഭക്ഷ്യസുരക്ഷ ലൈസൻസ്​; രാജ്യത്തെ ആദ്യ സമ്പൂർണ രജിസ്​േട്രഷൻ ജില്ലയാകാൻ കൊല്ലം

കൊല്ലം: ഭക്ഷ്യസുരക്ഷ നിയമപ്രകാരം ഭക്ഷ്യോൽപാദന വിതരണ, വിപണന സംരംഭകർക്കെല്ലാം രജിസ്േട്രഷനും ലൈസൻസും നൽകുന്നതി​െൻറ അന്തിമഘട്ട പ്രവർത്തനം ത്വരിതപ്പെടുത്താൻ ജില്ല വികസനസമിതി യോഗം തീരുമാനിച്ചു. നടപടികൾ 60 ശതമാനം പിന്നിട്ടു. ജനുവരിയിൽ രജിസ്േട്രഷനും ലൈസൻസിങ്ങും പൂർത്തിയാകുന്നതോടെ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ ജില്ലയായി കൊല്ലം മാറും. ജില്ലയിലെ ഭക്ഷ്യസുരക്ഷ ഓഫിസർമാർ ഇതുമായി ബന്ധപ്പെട്ട വിവരശേഖരണം നടത്തിവരികയാണ്. മറ്റ് വകുപ്പുകളും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഇതുമായി സഹകരിക്കണമെന്ന് യോഗം നിർദേശിച്ചു. കലക്ടർ ഡോ. എസ്. കാർത്തികേയ​െൻറ അധ്യക്ഷതയിൽ ചേർന്ന വികസനസമിതി യോഗത്തിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ ഭക്ഷ്യസുരക്ഷ അസി. കമീഷണർ കെ. അജിത്ത്കുമാർ വിശദമാക്കി. വാടി- മുളക്കട റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും നഗരത്തിലെ കുടിവെള്ളവിതരണം കാര്യക്ഷമമാക്കണമെന്നും എം. മുകേഷ് എം.എൽ.എ നിർദേശിച്ചു. ശാസ്താംകോട്ട കായലിൽനിന്നുള്ള പമ്പിങ്ങി​െൻറ തോത് വർധിപ്പിച്ച് ചവറ മേഖലയിൽ കുടിവെള്ളലഭ്യത ഉറപ്പാക്കണമെന്ന് എൻ. വിജയൻപിള്ള എം.എൽ.എ ആവശ്യപ്പെട്ടു. ശാസ്താംകോട്ട കായലിലെ ജലനിരപ്പ് ഉയരുന്നതിനനുസൃതമായി കുടിവെള്ള വിതരണത്തി​െൻറ തോത് കൂട്ടണമെന്ന് കലക്ടർ നിർദേശംനൽകി. വിവിധമേഖലകളിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസ് മുടങ്ങുന്നതായി പരാതികളുണ്ടെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ ചൂണ്ടിക്കാട്ടി. ജില്ലയിലെ എല്ലാ സർക്കാർ ഓഫിസുകളിലും പുകവലി നിരോധനം കർശനമായി നടപ്പാക്കണമെന്നും പുകവലി നിരോധിച്ചുള്ള ബോർഡുകൾ സ്ഥാപിച്ച് നടപടി റിപ്പോർട്ട് കൈമാറണമെന്നും കലക്ടർ നിർദേശിച്ചു. തരിശിടങ്ങൾ കൃഷിയോഗ്യമാക്കുന്ന പ്രവർത്തന പുരോഗതിയും യോഗം അവലോകനംചെയ്തു. ഹരിതകേരളം മിഷ​െൻറ ഭാഗമായി 1545 ഏക്കറിൽ കൃഷി നടത്തിവരികയാണെന്ന് കൃഷിവകുപ്പ് പ്രതിനിധി വ്യക്തമാക്കി. റേഷൻ കാർഡിലെ അപാകതയുമായി ബന്ധപ്പെട്ട ഒരു ലക്ഷത്തിലധികം പരാതികളിൽ പകുതിയിലേറെ തീർപ്പാക്കിയെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. ശേഷിക്കുന്നവ ഒരാഴ്ചക്കകം തീർപ്പാക്കി പുതിയ കാർഡുകൾക്കായുള്ള അപേക്ഷകൾ സ്വീകരിക്കും. മുൻ യോഗത്തിലെ നിർദേശപ്രകാരം റേഷൻ കടകളിൽ മുൻഗണന മാനദണ്ഡങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടെന്നും സപ്ലൈ ഓഫിസർ അറിയിച്ചു. ആർദ്രം മിഷ​െൻറ ഭാഗമായി അർബുദ രോഗികളുടെ വിവരശേഖരണം ആശാവർക്കർമാർ മുഖേന നടത്തിവരികയാണെന്ന് ഡി.എം.ഒ അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ നിന്നുൾപ്പെടെ വിവരം ശേഖരിക്കുന്നുണ്ട്. ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു. വിവിധ റോഡുകളുടെ പുനരുദ്ധാരണം സംബന്ധിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവൽ ഉന്നയിച്ച പരാതിയിൽ അറ്റകുറ്റപ്പണി അന്തിമഘട്ടത്തിലാണെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം പ്രതിനിധി മറുപടി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.