പ്ലസ് ടു വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം

വർക്കല: പ്ലസ് ടു വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി. വർക്കല കിളിത്തട്ടുമുക്ക് സിന വില്ലയിൽ റസാഖി​െൻറ മകനും നെടുങ്ങണ്ട എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിയുമായ നജ്മലിനെയാണ് (17) കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. നജ്മലും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുകെ കാർ ഓടിച്ചുകയറ്റി തടഞ്ഞിടുകയും അക്രമിസംഘം നജ്മലിനെ ബലമായി പിടിച്ചുകൊണ്ടുപോയി വെട്ടൂർ ടി.ബി ജങ്ഷനിലെത്തിച്ച് മാരകമായി ഉപദ്രവിക്കുകയും ചെയ്തുവത്രെ. തട്ടിക്കൊണ്ടുപോയ സംഘത്തിൽ ചിലരെ അറിയാമെന്നും നജ്മൽ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വിവരമറിഞ്ഞെത്തിയ നജ്മലി​െൻറ സഹോദരൻ നൗഫലിനെയും ആക്രമിച്ചു. ഇരുവരും വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നെടുങ്ങണ്ട സ്കൂളിൽ െവച്ചു നടന്ന ഉപജില്ല കലോത്സവത്തിനിടെ ചിലക്കൂർ സ്വദേശിയായ നൗഫലി​െൻറ ബൈക്ക് ആരോ നശിപ്പിച്ചിരുന്നു. ഇത് നജ്മലാണെന്ന് തെറ്റിദ്ധരിച്ചാണത്രെ ആക്രമണമുണ്ടായതെന്ന് പറയപ്പെടുന്നു. വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.