ജില്ല കേരളോത്സവം തുടങ്ങി

നെടുമങ്ങാട്: ജില്ല പഞ്ചായത്തും യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലതല കേരളോത്സവത്തിന് തുടക്കമായി. ആദ്യദിനം രചന മത്സരങ്ങളും കായിക മത്സരങ്ങളുമാണ് നടന്നത്. കായിക ഇനങ്ങളായ അത്ലറ്റിക്സ്, ഫുട്ബാൾ, ബാസ്കറ്റ്ബാൾ എന്നിവ ജി.വി രാജ സ്കൂളിലും ക്രിക്കറ്റ് മഞ്ച ജെ.ടി.എസിലുമാണ് നടക്കുന്നത്. പിരപ്പൻകോട് അന്താരാഷ്ട്ര സ്വിമ്മിങ് പൂളിലാണ് നീന്തൽ മത്സരങ്ങൾ. വടംവലി ഗവ. ഗേൾസ് എച്ച്.എസ്.എസിലും ഷട്ട്ൽ മത്സരങ്ങൾ കുറഞ്ചിലക്കോട് ഇൻഡോർ സ്റ്റേഡിയത്തിലും വോളിബാൾ ചുള്ളിമാനൂർ മാർക്കറ്റ് സ്റ്റേഡിയത്തിലും നടക്കും. ക്രിക്കറ്റ്, വോളിബാൾ, ഫുട്ബോൾ മത്സരങ്ങൾ ആരംഭിച്ചു. ശനിയാഴ്ച രാവിലെ നഗരസഭ ചെയർമാൻ ചെറ്റച്ചെൽ സഹദേവൻ പതാകയുയർത്തും. തുടർന്ന് കേരളോത്സവത്തി‍​െൻറ ഉദ്ഘാടനം സി. ദിവാകരൻ എം.എൽ.എ നിർവഹിക്കുന്നതോടെ കലാമത്സരങ്ങൾക്ക് തുടക്കമാകും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷനാകും. നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാൾ, ബ്ലോക്ക് പഞ്ചായത്ത് ഹാൾ, നികുഞ്ജം, ഗ്രീൻലാൻഡ് ഒാഡിറ്റോറിയങ്ങൾ, ഗവ. ഗേൾസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് കലാമത്സരങ്ങൾ. 26ന് വൈകീട്ട് നാലിന് സാംസ്കാരിക ഘോഷയാത്രയും സമാപന സമ്മേളനവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു സമാപന സമ്മേളനത്തിൽ അധ്യക്ഷനാകും. ശനിയാഴ്ച വേദി രണ്ടില്‍ (ഗ്രീന്‍ലാൻഡ് ഒാഡിറ്റോറിയം) നിശ്ചയിച്ചിരുന്ന ഭരതനാട്യം, കുച്ചിപ്പുടി, കേരള നടനം, തിരുവാതിര, കഥകളി, ഓട്ടംതുള്ളല്‍, കഥക്, ഒഡീസി, മണിപ്പൂരി എന്നീ മത്സരങ്ങള്‍ മുനിസിപ്പല്‍ ടൗണ്‍ഹാളിലേക്കു മാറ്റി. ഇവിടെ നടത്താനിരുന്ന കവിതാലാപനം, കഥാപ്രസംഗം, മിമിക്രി, മോണോ ആക്ട്, ഏകാംഗനാടകം (മലയാളം, ഹിന്ദി, ഇംഗ്ലീഷ്) മൂകാഭിനയം എന്നിവ നെടുമങ്ങാട് മഞ്ച ബോയ്‌സ് ഹൈസ്‌കൂളിലും നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ വി.കെ. മധു അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.