കള്ള ടാക്​സികളുടെ കടന്നുകയറ്റം തടയണമെന്ന്​

തിരുവനന്തപുരം: കേരള ടാക്സി ഡ്രൈവേഴ്സ് വാട്സ്ആപ് ഗ്രൂപ് ആവശ്യപ്പെട്ടു. പരമ്പരാഗത ടാക്സി തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണമെന്നും അവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇൻഷുറൻസ് തുകയിൽ സ്വകാര്യ വാഹനങ്ങൾക്കും ടാക്സി വാഹനങ്ങൾക്കും തമ്മിൽ വ്യത്യാസമുണ്ട്. ക്ഷേമനിധി അടയ്ക്കുകയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വർഷാവർഷം പുതുക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു. നിയമദിനം ആചരിക്കും തിരുവനന്തപുരം: ലീഗൽ അസിസ്റ്റൻറ് ആൻഡ് വെൽഫയർ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ നവംബർ 26ന് നിയമദിനം ആഘോഷിക്കും. അസിസ്റ്റൻറ് സോളിസിറ്റർ ജനറൽ അഡ്വ. എൻ. നഗരേഷ് ഉദ്ഘാടനം ചെയ്യും. ചരക്ക് സേവന നികുതിയെ കുറിച്ച് സെമിനാറും സംഘടിപ്പിക്കും. കേരള ജി.എസ്.ടി ഡെപ്യൂട്ടി കമീഷണർമാരായ ബി. ത്യാഗരാജ ബാബു, എ. സറഫ് എന്നിവർ പ്രഭാഷണം നടത്തുമെന്ന് ട്രസ്റ്റ് ചെയർമാൻ പി. സന്തോഷ്കുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.