വുഷു അസോസിയേഷനെതിരെ അന്വേഷണം

തിരുവനന്തപുരം: കേരള വുഷു അസോസിയേഷനിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് സംസ്ഥാന സ്പോർട്സ് കൗൺസിൽ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. സ്പോർട്സ് കൗൺസിൽ അഡ്മിനിട്രേറ്റിവ് ബോർഡ് അംഗം എം.ആർ. രഞ്ജിത്ത് ചെയർമാനായുള്ള സമിതിയിൽ ബോർഡ് അംഗം ജോർജ് തോമസ്, മലപ്പുറം സ്പോർട്സ് കൗൺസിൽ അംഗം ശ്രീകുമാർ എന്നിവരാണുള്ളത്. വ്യാഴാഴ്ച രാവിലെ സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടന്ന വുഷു അസോസി‍യേഷൻ ഭാരവാഹികളുടെയും പരാതിക്കാരുടെയും ചർച്ചയുടെയും അടിസ്ഥാനത്തിലാണ് മൂന്നംഗ സമിതിയെ നിശ്ചയിക്കാൻ തീരുമാനമെടുത്തത്. വുഷു അസോസിയേഷനിലെ എക്സിക്യൂട്ടിവ് കമ്മിറ്റികൾ കൃത്യമായി ചേരുന്നില്ല, ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നില്ല, മത്സരങ്ങൾ നടത്തിയാലും അറിയിക്കാറില്ല തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ഭാരവാഹികൾക്കെതിരെ പരാതിക്കാർ ഉന്നയിച്ചത്. യോഗത്തിനുശേഷം പുറത്തിറങ്ങിയ ഇരുവിഭാഗങ്ങൾ തമ്മിൽ നേരിയ കൈയാങ്കളി നടന്നു. തുടർന്ന്, കൗൺസിൽ ജീവനക്കാർ ഇടപെട്ടാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.