ഒരുക്കങ്ങൾ പൂർത്തിയായി: ജില്ല കേരളോത്സവത്തിന്​ ഇന്ന്​ തിരിതെളിയും

നെടുമങ്ങാട്: ജില്ല പഞ്ചായത്തും യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലതല കേരളോത്സവത്തിന് നെടുമങ്ങാട്ട് ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നുമുതൽ 26വരെയാണ് കേരളോത്സവം. മുനിസിപ്പൽ ടൗൺഹാൾ, ബ്ലോക്ക് പഞ്ചായത്ത് ഹാൾ, നികുഞ്ജം, ഗ്രീൻലാൻഡ് ഒാഡിറ്റോറിയങ്ങൾ, ഗവ.ഗേൾസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ കലാമത്സരങ്ങൾ നടക്കും. കായിക ഇനങ്ങളായ അത്ലറ്റിക്സ്, ഫുട്ബാൾ, ബാസ്കറ്റ് ബാൾ എന്നിവ ജി.വി രാജ സ്കൂളിലും ക്രിക്കറ്റ് മഞ്ച ജെ.ടി. എസിലും നടക്കും. പിരപ്പൻകോട് അന്താരാഷ്ട്ര സ്വിമ്മിങ് പൂളിലാണ് നീന്തൽ മത്സരങ്ങൾ. വടംവലി ഗവ. ഗേൾസ് എച്ച്.എസ്.എസിലും ഷട്ടിൽ മത്സരങ്ങൾ കുറിഞ്ചിലക്കോട് ഇൻഡോർ സ്റ്റേഡിയത്തിലും വോളിബാൾ ചുള്ളിമാനൂർ മാർക്കറ്റ് സ്റ്റേഡിയത്തിലും നടക്കും. രചന മത്സരങ്ങൾ 24നാണ്. രണ്ടായിരത്തോളം പ്രതിഭകളാണ് വിവിധ മത്സരങ്ങളിൽ മാറ്റുരക്കുന്നത്. 24ന് രാവിലെ 10ന് നെടുമങ്ങാട് ടൗൺ ഹാളിൽ സ്വാഗതസംഘം വർക്കിങ് ചെയർമാൻ ചെറ്റച്ചൽ സഹദേവൻ പതാക ഉയർത്തുന്നതോടെയാണ് കലാമത്സരങ്ങൾക്ക് തുടക്കമാവുക. സി. ദിവാകരൻ എം.എൽ.എ കേരളോത്സവം ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ മുഖ്യാതിഥിയാകും. 26ന് വൈകീട്ട് നാലിന് സാംസ്കാരിക ഘോഷയാത്രയും സമാപന സമ്മേളനവും മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അധ്യക്ഷതവഹിക്കും. ഡോ. എ. സമ്പത്ത് എം.പി സമ്മാനവിതരണം നടത്തും. ഒളിമ്പ്യൻ കെ.എം. ബീനാ മോൾ ഓവറോൾ ചാമ്പ്യൻഷിപ് വിതരണം ചെയ്യും. യുവ ജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു കായിക പ്രതിഭകളെയും സിനി സീരിയൽ ആർട്ടിസ്റ്റ് എൻ.കെ. കിഷോർ കലാപ്രതിഭകളെയും ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.