മാലപൊട്ടിക്കൽ ആസൂത്രണത്തോടെ; കള്ളൻ വീട്ടമ്മക്കൊപ്പം നടന്നത് അര കിലോമീറ്റർ

നെയ്യാറ്റിൻകര: ബുധനാഴ്ച ഉച്ചക്ക് നെയ്യാറ്റിൻകര ആശുപത്രി ജങ്ഷനിൽ വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ കള്ളന്മാർ പൊട്ടിച്ചത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തം. ബന്ധുവി​െൻറ വിവാഹത്തിൽ സംബന്ധിച്ച് മടങ്ങിയ വീട്ടമ്മക്കും ഭർത്താവിനുമൊപ്പം കള്ളനും ഉണ്ടായിരുന്നു. ടി.ബി ജങ്ഷൻ മുതൽ മെബൈലിൽ സംസാരിച്ചാണ് മോഷ്ടാവ് പിന്തുടർന്നത്. വിവാഹത്തിന് പങ്കെടുക്കാൻ പോയതിനാൽ സാധാരണ ധരിക്കുന്ന മാലക്കൊപ്പം മറ്റൊരുമാല കൂടി വീട്ടമ്മ ധരിച്ചിരുന്നു. ആശുപത്രി ജങ്ഷന് സമീപത്തെത്തിയ വീട്ടമ്മ ഫാൻസി കടയിലേക്ക് കയറിയ ഉടൻ കള്ളൻ വീണ്ടും മുന്നോട്ട് പോയി തിരികെനടന്ന് കടക്ക് മുന്നിലെത്തി കാത്തുനിന്ന ശേഷം തൊട്ടടുത്ത് ബൈക്കിലുണ്ടായിരുന്ന സുഹൃത്തിന് മൈബൈലിൽ നിർദേശം നൽകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന്, കടയ്ക്ക് പുറത്തിറങ്ങിയ വീട്ടമ്മയുടെ കഴുത്തിൽനിന്ന് രണ്ട് മാലകളും പൊട്ടിച്ച് കടക്കുകയായിരുന്നു. കണ്ണാടി ധരിച്ച് 25 വയസ്സ് തോന്നിക്കുന്ന യുവാവി​െൻറ ദൃശ്യങ്ങളാണ് ആശുപത്രി ജങ്ഷനിലെ വിവിധ കാമറകളിൽനിന്ന് ലഭിച്ചത്. ലഭിച്ച ദൃശ്യങ്ങളിൽനിന്ന് നെയ്യാറ്റിൻകര സ്വദേശികളായ രണ്ട് പേരെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുന്നതായാണ് സൂചന. പത്ത് മാസം മുമ്പ് പത്താംകല്ലിൽ റിട്ടേർഡ് പൊലീസുദ്യോഗസ്ഥനെ ആക്രമിച്ചശേഷം കഴുത്തിലെ മാല പൊട്ടിച്ചതാണ് നെയ്യാറ്റിൻകരയിലെ മാലപൊട്ടിക്കൽ കേസുകളിൽ അവസാനത്തേത്. പടം (1) വീട്ടമ്മ ആശുപത്രി ജങ്ഷൻ ലക്ഷ്യമാക്കി നടന്നുനീങ്ങുന്നതി​െൻറ സി.സി.ടി.വി ദൃശ്യം (2) തൊട്ടുപുറകിലായി മാലപൊട്ടിച്ച കള്ളൻ നടന്നുനീങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.