ആലോചന​യോഗം

തിരുവനന്തപുരം: നവോത്ഥാന നായകൻ വർക്കല എസ്.കെ. രാഘവ​െൻറ 55ാം പരിനിർവാണ വാർഷിക ദിനാചരണം 2018 ഫെബ്രുവരി 21ന് സംസ്ഥാന വ്യാപകമായി ആചരിക്കാൻ എസ്.കെ. രാഘവൻ പഠനകേന്ദ്രം തീരുമാനിച്ചു. അതി​െൻറ മുേന്നാടിയായി വിവിധ സമുദായ സന്നദ്ധ-സാംസ്കാരിക-രാഷ്ട്രീയ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘാടകസമിതി രൂപവത്കരിക്കും. ഞായറാഴ്ച രാവിലെ 10ന് കല്ലമ്പലം ജങ്ഷന് സമീപം സ്ഥിതിെചയ്യുന്ന വ്യാപാരഭവനിൽ കൂടുന്ന യോഗത്തിൽ നേതാക്കളും പ്രവർത്തകരും സംഘടന പ്രതിനിധികളും പെങ്കടുക്കണമെന്ന് കേന്ദ്രം കോഒാഡിനേറ്റർ അഡ്വ. പിറവന്തൂർ ശ്രീധരൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.