ശാസ്താക്ഷേത്രത്തിൽ മെഡിക്കല്‍ യൂനിറ്റ് തുടങ്ങി

കുളത്തൂപ്പുഴ: ശാസ്താക്ഷേത്രത്തിൽ മെഡിക്കല്‍ പരിശോധന യൂനിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ശബരിമലയുടെ ഇടത്താവളമായ ക്ഷേത്രത്തിൽ എത്തുന്ന അയ്യപ്പന്മാരുടെ സൗകര്യാർഥം തുടങ്ങിയ യുനിറ്റ് കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജിലാൽ ഉദ്ഘാടനം ചെയ്തു. അവശ്യ മരുന്നുകളടക്കം ഇവിടെ പ്രാഥമിക ചികിത്സക്കായുളള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ജീവനക്കാരായ ഷൈജു, ജലീൽ, പ്രദീപ്, സിന്ധു, സുധീന എന്നിവർ സംബന്ധിച്ചു. കലുങ്ക് തകർത്ത് കേബിൾ സ്ഥാപിക്കാൻ ശ്രമം; നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ നിർത്തിെവച്ചു കുളത്തൂപ്പുഴ: തിരക്കേറിയ കുളത്തൂപ്പുഴ- സാംനഗർ പാതയിൽ കലുങ്കിന് മുകളിലെ കോൺക്രീറ്റ് പാളികളിൽ വിള്ളലുണ്ടാക്കി സ്വകാര്യ ടെലിഫോൺ കമ്പനിയുടെ കേബിള്‍ സ്ഥാപിക്കാനുള്ള ശ്രമം നാട്ടുകാര്‍ എതിർത്തതിനെ തുടർന്ന് നിർത്തിെവച്ചു. നെല്ലിമൂട് കയറ്റത്തിന് സമീപം കാസിംപിള്ള തോടിന് മുകളിലെ കലുങ്കി​െൻറ വശങ്ങൾ കുഴിച്ച് കോണ്‍ക്രീറ്റ് സ്ലാബില്‍ വിള്ളലുണ്ടാക്കി ഒപ്റ്റിക്കല്‍ ഫൈബർ കേബിള്‍ സ്ഥാപിക്കാനുള്ള നീക്കമാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിെവച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കലുങ്കിന് മുകളിൽ ഇരുമ്പ് പൈപ്പ് സ്ഥാപിച്ച് സുരക്ഷ ഒരുക്കി കേബിളുകൾ കടത്തിവിടുന്നതിന് പകരം മണ്ണില്‍ കുഴിക്കുന്നതു പോലെ കോൺക്രീറ്റ് തകർത്ത് കലുങ്കിന് മുകളിൽ കുഴി കുത്തിയതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. ഇത്തരം അശാസ്ത്രീയമായ നിർമാണം കലുങ്കി​െൻറ ബലക്ഷയത്തിന് ഇടയാക്കുമെന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. എതിർപ്പ് ശക്തമായതോടെ കരാറുകാരൻ കലുങ്കിലെ വിള്ളലുണ്ടാക്കിയ ഭാഗം കോൺക്രീറ്റ് ഇട്ട് ബലപ്പെടുത്തി പൂർവസ്ഥിതിയിലാക്കി. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. പ്രദേശവാസികളായ ആർട്ടിസ്റ്റ് സതീഷ്, ബി. പ്രമോദ്, ഫിറോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. --------------------------------------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.