ചെമ്പഴന്തി ഗുരുകുലത്തിൽ 85ാമത് ശിവഗിരി തീർഥാടന അവലോകനയോഗം ചേർന്നു

തിരുവനന്തപുരം: 85ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് നഗരസഭ പരിധിയിൽ ചെമ്പഴന്തി ഗുരുകുലത്തിലും പരിസരപ്രദേശങ്ങളിലും ഏർപ്പെടുത്തേണ്ട ക്രമീകരണം സംബന്ധിച്ച് ഗുരുകുലത്തിൽ യോഗം ചേർന്നു. ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിലാണ് ശിവഗിരി തീർഥാടനം നടക്കുന്നത്. തീർഥാടനദിനങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ കുറ്റമറ്റരീതിയിൽ നിർവഹിക്കുന്നതിന് നഗരസഭ ആരോഗ്യവിഭാഗത്തെ ചുമതലപ്പെടുത്തി. ആവശ്യത്തിന് ശുചീകരണ തൊഴിലാളികളെ വിന്യസിക്കും. ഒരു മൊബൈൽ എയ്റോബിക് ബിൻ, മൊബൈൽ ടോയ്ലെറ്റ് സംവിധാനം കൂടാതെ, പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും കപ്പ്, പ്ലേറ്റ് എന്നിവക്കും നിയന്ത്രണം ഏർപ്പെടുത്തി ഗ്രീൻ േപ്രാട്ടോകോൾ സംവിധാനം പ്രാവർത്തികമാക്കും. പ്രസ്തുത ദിനങ്ങളിൽ നഗരസഭ ഗ്രീൻ ആർമിയുടെ സേവനം സ്ഥലത്തുണ്ടാകും. ചെമ്പഴന്തി ഗുരുകുലത്തോടനുബന്ധിച്ച് തോട് ശുചീകരിക്കും. കുടിവെള്ളലഭ്യത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ടാങ്കുകൾ നഗരസഭ വിന്യസിക്കും. കുടിവെള്ള വിതരണം ഉറപ്പുവരുത്തുന്നതിന് നഗരസഭയും ജല അതോറിറ്റിയും ചേർന്ന് പ്രവർത്തിക്കും. പൊതുമരാമത്ത് വകുപ്പിനുകീഴിൽ വരുന്ന റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി നിർവഹിക്കും. പ്രദേശത്തെ തെരുവുവിളക്കുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പ്രകാശമാനമാക്കും. തീർഥാടനദിനങ്ങളിൽ ഗതാഗതം സുഗമമാക്കുന്നതിന് ട്രാഫിക് സംവിധാനം ഏർപ്പെടുത്തുന്നതിന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. തീർഥാടനത്തിന് എത്തിച്ചേരുന്ന വാഹനങ്ങൾ എസ്.എൻ കോളജ്, ഹയർസെക്കൻഡറി സ്കൂൾ, തൊട്ടടുത്തുള്ള സ്വാശ്രയ കോളജുകൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യുന്നതിനുള്ള ക്രമീകരണമുണ്ടാകും. നഗരസഭയുടെ അധീനതയിലുള്ള റോഡുകൾ അറ്റകുറ്റപ്പണി ആവശ്യമുണ്ടെങ്കിൽ നടപടി സ്വീകരിക്കുന്നതിന് നഗരസഭ എൻജിനീയറിങ് വിഭാഗത്തിന് നിർദേശം നൽകി. ചാര്യാട്ടുകുളം പാർശ്വഭിത്തി തകർന്നിട്ടുള്ളത് പരിശോധിച്ച് ഇറിഗേഷന് റിപ്പോർട്ട് സമർപ്പിക്കും. തീർഥാടനദിനങ്ങളിൽ കേരള സർക്കാർ ഹെൽത്ത് വിഭാഗത്തി​െൻറ പ്രത്യേക മെഡിക്കൽ ടീം രാത്രി 10 വരെ പ്രവർത്തിക്കും. ആവശ്യമായ ബസ് സർവിസ് നടത്തുന്നതിനും ചെമ്പഴന്തി ഗുരുകുലം എന്ന ബോർഡ് വെച്ച് സർവിസ് നടത്തുന്നതിനും കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകും. പരിസരം ഉത്സവമേഖലയായി പ്രഖ്യാപിക്കുന്നതിന് കലക്ടർക്ക് കത്ത് നൽകുന്നതിന് ചെമ്പഴന്തി ഗുരുകുലം സെക്രട്ടറിയെ ചുമതലപ്പെടുത്തി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാർമാരായ കെ.എസ്. ഷീല, സി. സുദർശനൻ, ലതാകുമാരി എൻ.എസ്, ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, എസ്.എൻ കോളജ് പ്രിൻസിപ്പൽ എൻ. തുളസീധരൻ, വിവിധ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.