യൂറോപ്യൻ യൂനിയനിലെ രാജ്യങ്ങളുമായി സഹകരിക്കാൻ കേരളത്തിന് താൽപര്യം ^മുഖ്യമന്ത്രി

യൂറോപ്യൻ യൂനിയനിലെ രാജ്യങ്ങളുമായി സഹകരിക്കാൻ കേരളത്തിന് താൽപര്യം -മുഖ്യമന്ത്രി തിരുവനന്തപുരം: കേരളത്തി​െൻറ പുരോഗതിക്കുവേണ്ടിയുള്ള പദ്ധതികളിൽ പങ്കാളികളാകാൻ യൂറോപ്യൻ യൂനിയനിലെ സ്ഥാപനങ്ങളോടും നിക്ഷേപകരോടും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. ഖരമാലിന്യസംസ്കരണം, നദികളുടെയും ജലാശയങ്ങളുടെയും പുനരുജ്ജീവനം എന്നീ മേഖലകളിൽ യൂറോപ്യൻ യൂനിയനിലെ രാജ്യങ്ങളുമായി സഹകരിക്കാൻ കേരളത്തിന് താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം സന്ദർശിക്കുന്ന യൂറോപ്യൻ യൂനിയൻ റിസർച് ആൻഡ് ഇന്നവേഷൻ പ്രതിനിധി സംഘവുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തി​െൻറ വിനോദസഞ്ചാര മേഖലക്ക് യൂറോപ്യൻ യൂനിയൻ വലിയ വിപണിയാണ്. യൂറോപ്യൻ യൂനിയനിൽനിന്ന് കേരളത്തിലേക്കുള്ള നിക്ഷേപവും വർധിച്ചിട്ടുണ്ട്. കേരളത്തിൽനിന്ന് ധാരാളം വിദ്യാർഥികൾ യൂറോപ്യൻ സർവകലാശാലകളിൽ പഠിക്കുന്നുണ്ട്. മാനവ വികസന സൂചികകളിൽ വികസിത രാജ്യങ്ങളോടൊപ്പം നിൽക്കുന്ന കേരളം ഇപ്പോൾ ഡിജിറ്റൽ സമ്പദ്ഘടനയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റമാണ് കേരളം ആസൂത്രണംചെയ്യുന്നത്. വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്ക് മാറണമെങ്കിൽ പുതുമ അനിവാര്യമാണ്. ശാസ്ത്ര-സാങ്കേതികരംഗത്ത് യൂറോപ്യൻ യൂനിയനുമായി സഹകരിക്കാനും ആശയങ്ങൾ കൈമാറാനും കേരളത്തിന് താൽപര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂറോപ്യൻ യൂനിയൻ റിസർച് ആൻഡ് ഇന്നവേഷൻ വിഭാഗം മേധാവി ടാനിയ ഫ്രഡറിക്സ്, ശാസ്ത്ര ഉപദേഷ്ടാവ് ഡോ. വിവേക് ധാം, സി.എൻ.ആർ.എസ് ഡയറക്ടർ ഡോ. ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, ഐ.ടി സെക്രട്ടറി എം. ശിവശങ്കർ, ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ഡോ. സുരേഷ് ദാസ്, മെംബർ സെക്രട്ടറി ഡോ. എസ്. പ്രദീപ്കുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.