ന്യൂസിലൻഡിൽ ഭക്ഷ്യ വിഷബാധയേറ്റ സംഭവം; അബോധാവസ്ഥയിലായ വൃദ്ധ മാതാവി​െൻറ ആരോഗ്യത്തിൽ നേരിയ പുരോഗതി---------------------------------------------------

കൊട്ടാരക്കര : ന്യൂസിലൻഡിൽ ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ അബോധാവസ്ഥയിലായ കുടുംബത്തിലെ വൃദ്ധ മാതാവി​െൻറ ആരോഗ്യത്തിൽ നേരിയ പുരോഗതിയുണ്ടായതായി ബന്ധുക്കൾ അറിയിച്ചു. ഈ മാസം 10-നാണ് ന്യൂസിലൻഡിലെ ഹാമിൽട്ടണിൽ താമസിക്കുന്ന കൊട്ടാരക്കര നീലേശ്വരം ഷിബു സദനത്തിൽ ഷിബു കൊച്ചുമ്മൻ (35), ഭാര്യ സുബി ബാബു (32), ഷിബുവി​െൻറ മാതാവ് ഏലിക്കുട്ടി ഡാനിയൽ (65) എന്നിവർക്ക് ഭക്ഷ്യ വിഷബാധയേറ്റത്. തുടർന്ന് അബോധാവസ്ഥയിലായ ഇവർ ന്യൂസിലൻഡിൽ ചികിത്സയിലാണ്. മക്കളായ നെസിയ (ഏഴ്), ജവാന (ഒന്ന്) എന്നിവർക്ക് വിഷബാധയേറ്റില്ല. സംഭവമറിഞ്ഞ് ഷിബുവി​െൻറ സഹോദരി ഷീനയും സുബിയുടെ സഹോദരൻ സുനിലും ന്യൂസിലൻഡിൽ എത്തിയിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് ഇവർ ന്യൂസിലൻഡിലേക്ക് പുറപ്പെട്ടത്. 10 ദിവസത്തെ ചികിത്സയിൽ ഏലിക്കുട്ടിക്ക് ചെറിയ പുരോഗതി കണ്ടു തുടങ്ങിയതായി നാട്ടിെല ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഹാമിൽട്ടണിലെ വൈക്കാട്ടോ ആശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്. അപൂർവമായ ബോട്ടുലിസം വിഷബാധയാണ് ഇവർക്ക് ഏറ്റതെന്നാണ് നാട്ടിെല ബന്ധുക്കൾക്ക് ലഭിച്ച വിവരം. കുട്ടികൾ ഹാമിൽട്ടൻ മാർത്തോമ കോൺഗ്രിഗേഷൻ സംഘടനയുടെ സംരക്ഷണത്തിലാണിപ്പോൾ. ഷിബുവിനും ഭാര്യ സുബിക്കും സൗജന്യ ചികിത്സ ലഭിക്കുന്ന മെഡിക്കൽ ഇൻഷുറൻസ് ഉണ്ടെങ്കിലും സന്ദർശന വിസയിലെത്തിയ ഏലിക്കുട്ടിയുടെ ചികിത്സക്കുള്ള തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ബന്ധുക്കൾ. ന്യൂസിലൻഡിലെ മലയാളി സംഘടനകൾ ചികിത്സ സഹായനിധി രൂപവത്കരിച്ചതായി ബന്ധുക്കൾ പറഞ്ഞു. ചികിത്സയിൽ നേരിയ പുരോഗതി കണ്ടു തുടങ്ങിയ ഏലിക്കുട്ടി കൊച്ചുമക്കളുടെ പേരുകൾ ഉച്ചരിക്കാൻ ശ്രമിച്ചതായും ബന്ധുക്കൾ പറഞ്ഞു. കുട്ടികളെ നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഷിബുവി​െൻറ സഹോദരീഭർത്താവ് അനീഷ് 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.