നിർമൽ ചിട്ടി തട്ടിപ്പിനിരയായ നിക്ഷേപകൻ മരിച്ചു ആക്​ഷൻ കൗൺസിലി​െൻറ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു

പാറശ്ശാല: നിർമൽ കൃഷ്ണ ചിട്ടിക്കമ്പനിയിലെ നിക്ഷേപകൻ ഹൃദയാഘാതം മൂലം മരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലി​െൻറ നേതൃത്വത്തിൽ തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ പരശുവയ്ക്കൽ ദേശീയപാത ഉപരോധിച്ചു. പെരുവിള ആലുനിന്ന കരയ്ക്കാട് എം.എസ്. ഭവനിൽ ആർ. മധുസൂദനനാണ് (60) മരിച്ചത്. നിർമൽ കൃഷ്ണ ചിട്ടിക്കമ്പനിയിൽ എട്ട് ലക്ഷത്തോളം രൂപയാണ് ഇദ്ദേഹം നിക്ഷേപിച്ചിരുന്നത്. മാസങ്ങൾക്കു മുമ്പ് മകളുടെ വീട് നിർമാണവുമായി ബന്ധപ്പെട്ട് കാശ് തിരികെ ചോദിച്ചതിന് പിന്നാലെയാണ് ചിട്ടിക്കമ്പനി പൂട്ടി ഉടമ മുങ്ങിയത്. ജീവിത സമ്പാദ്യം നഷ്ടപ്പെട്ട ഇദ്ദേഹം അതിനുശേഷം കടുത്ത മാനസിക വിഷമത്തിലായിരുെന്നന്ന് ബന്ധുക്കൾ പറഞ്ഞു. ഉപരോധത്തിന് ആക്ഷൻ കൗൺസിൽ പ്രസിഡൻറ് ഭാസി, സെക്രട്ടറി ഗോപാലകൃഷ്ണൻ, സി.പി.എം പരശുവയ്ക്കൽ ലോക്കൽ സെക്രട്ടറി കെ. മധു തുടങ്ങിയവർ നേതൃത്വം നൽകി. പാറശ്ശാല സി.ഐ ജി. ബിനുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അര മണിക്കൂറോളം നീളുന്ന ഉപരോധം അവസാനിച്ചത്. മധുസൂദന​െൻറ ഭാര്യ -ശുഭകല. മക്കൾ‌ ബിബു, ശുഭ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.