അർധരാത്രി ആറംഗ ഗുണ്ടാസംഘം വീടുകയറി അക്രമിച്ചു

കാട്ടാക്കട: അർധരാത്രി ആയുധങ്ങളുമായെത്തിയ ആറംഗ ഗുണ്ടാസംഘം വീടുകയറി ഗര്‍ഭിണിയുള്‍പ്പെടെയുള്ളവരെ ആക്രമിച്ചു. വീടി​െൻറ പിന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം വീട്ടുപകരണങ്ങളും ജനല്‍ ചില്ലകളും തകർക്കുകയും സ്വര്‍ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണും കവര്‍ന്നു. കാട്ടാക്കട കിള്ളി കൊല്ലോട് ചെറുമല പുത്തന്‍ വീട്ടില്‍ യേശുദാസി​െൻറ വീട്ടിലാണ് ഞായറാഴ്ച രാത്രി മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘം അക്രമം അഴിച്ചുവിട്ടത്. ഇതിനുശേഷം കിള്ളിയില്‍ ഇൻറീരിയര്‍ െഡക്കറേഷൻ സ്ഥാപനത്തിലെ തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രത്തിലെത്തി ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടി പരിക്കേല്‍പ്പിച്ചു. ഇവിടെനിന്ന് അരലക്ഷത്തിലേറെ രൂപ വിലയുള്ള ലൈറ്റുകളും കവര്‍ന്നു. പ്രദേശത്തെ തെരുവുവിളക്കുകളും തകർത്തു. ടി.വി, ഫ്രിഡ്ജ്, ലാപ്‌ടോപ്, കസേരകള്‍, ടീപ്പോ തുടങ്ങി വീട്ടിലെ സകല ഫര്‍ണിച്ചറും തല്ലിത്തകര്‍ത്തു. മുറിക്കുള്ളില്‍ കിടക്കുകയായിരുന്ന യേശുദാസ​െൻറ മകളും പൂര്‍ണ ഗര്‍ഭിണിയുമായ അനിലയുടെ കഴുത്തിെല മൂന്നരപ്പവൻറ സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച അനിലയെയും ഭര്‍ത്താവ് സുരേഷിനെയും മർദിച്ചു. തുടർന്ന് അലമാര വെട്ടിപ്പൊളിച്ച് രണ്ടരപ്പവ​െൻറ ആഭരണവും 6000 രൂപയും കവരുകയും ചെയ്തു. മൊബൈലിലൂടെ പൊലീസിനെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ആ ഫോണും ഗുണ്ടാസംഘം പിടിച്ചു പറിച്ചു. അക്രമം നടക്കുന്ന സമയം ഇവർക്ക് പുറമെ യേശുദാസി​െൻറ ഭാര്യ ഗീതയും മകന്‍ അനീഷും യേശുദാസി​െൻറ സഹോദരി രാജമ്മയും ബന്ധുവായ അര്‍ജുന്‍ എന്നിവരും ഉണ്ടായിരുന്നു. ഇവര്‍ക്കെല്ലാം മര്‍ദനമേറ്റു. അക്രമിസംഘം വീടി​െൻറ മുറ്റത്ത് ഉണ്ടായിരുന്ന ബൈക്കും തകര്‍ത്തു. ഇതിനുശേഷമാണ് സമീപത്തെ അനില്‍കുമാറി​െൻറ ഉടമസ്ഥതയിെല ഇൻറീരിയര്‍ െഡക്കറേഷന്‍സ്ഥാപനത്തില്‍ എത്തിയയത്. അവിടെനിന്ന് നാലു പവര്‍ലൈറ്റുകള്‍ കവര്‍ന്നു. ഇത് തടയാന്‍ ശ്രമിച്ച അസം സ്വദേശിയായ തൊഴിലാളി വിക്രമിനെ വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. കുപ്രസിദ്ധ ഗുണ്ടയും കഞ്ചാവ് കച്ചവടസംഘ തലവനുമായ ചെറുമല സ്വദേശി വിജീന്ദ്രന്‍, നിരവധി ക്രിമിനല്‍ കേസുകളിലും കവര്‍ച്ച കേസുകളിലും പ്രതികളായ പൊട്ടന്‍കാവ് സ്വദേശി ഹേമന്ദ്, മലയിന്‍കീഴ് സ്വദേശി ഷോബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അക്രമം നടത്തിയതെന്ന് വീട്ടുകാര്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. മൂന്നാഴ്ച മുമ്പും സംഘം ഈ വീട് അക്രമിക്കുകയും യേശുദാസി​െൻറ മകന്‍ അനീഷിനെ മർദിക്കുകയും ചെയ്തിരുന്നു. സംഭവം അറിഞ്ഞ് എത്തിയ പൊലീസ് രാത്രി തന്നെ പ്രതികൾക്കായി പരിശോധന നടത്തി. തുടര്‍ന്ന് പുലര്‍ച്ചെയോടെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍നിന്ന് വിജീന്ദ്രനെ കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. ചില്ലുകൾ തകർക്കുന്നതിനിടെ പരിക്കേറ്റതിനാൽ ചികിത്സ തേടിയതായിരുന്നു. അക്രമത്തിനിരയായ അനീഷി​െൻറ വീട് സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ഐ.ബി. സതീഷ്‌ എം.എൽ.എ എന്നിവര്‍ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.