മേയറെ ആക്രമിച്ചവരെ അറസ്​റ്റ്​ ചെയ്യണം ^കെ.എം.സി.എസ്​.യു

മേയറെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണം -കെ.എം.സി.എസ്.യു തിരുവനന്തപുരം: നഗരസഭ മേയറെ ആക്രമിച്ച ബി.ജെ.പി കൗൺസിലർമാരെയും ആർ.എസ്.എസുകാരെയും അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ കെ.എം.സി.എസ്.യു പ്രതിഷേധം രേഖപ്പെടുത്തി. അക്രമകാരികളെ അറസ്റ്റ് ചെയ്ത് നിയമത്തിനുമുന്നിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ടു കെ.എം.സി.എസ്.യു തിരുവനന്തപുരം യൂനിറ്റ് കമ്മിറ്റി പ്രമേയം പാസാക്കി. മേയർക്കെതിരായ ആക്രമണം കൗൺസിൽ യോഗത്തിൽ നടന്ന ചർച്ചക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളുടെ ഭാഗമായി പൊടുന്നനെ ഉണ്ടായതാണ്. കൗൺസിലിൽ പ്രമേയം ചർച്ചചെയ്ത് കൗൺസിൽ പിരിഞ്ഞതിനുശേഷം ത​െൻറ ഓഫിസിലേക്ക് പോയപ്പോൾ പുറത്തുനിന്ന് വന്ന ആർ.എസ്.എസ് പ്രവർത്തകരടക്കം മേയറെ ആക്രമിച്ചത് ആസൂത്രിത തീരുമാനത്തി​െൻറ ഭാഗമായാണ്. ഇവർ നഗരത്തിൽ വീണ്ടും ആക്രമണത്തിന് നേതൃത്വം കൊടുക്കുകയാണ്. നിയമസംവിധാനങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളെയും തകർക്കാനും ജനങ്ങളിലാകെ ഭീതിവളർത്താനും ഉദ്ദേശിച്ചുള്ള ബി.ജെ.പിയുടെ നടപടിക്കെതിരെ ജനങ്ങളാകെ ജാഗ്രത കാട്ടണമെന്നും കെ.എം.സി.എസ്.യു അഭ്യർഥിച്ചു. കെ.എം.സി.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് യോഗം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് രാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. മനോജ് പ്രമേയം അവതരിപ്പിച്ചു. ജില്ല പ്രസിഡൻറ് ബോബൻ സ്വാഗതവും യൂനിറ്റ് ട്രഷറർ എസ്. സജീവ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.