നാടകമത്സരം സമാപിച്ചു

വെഞ്ഞാറമൂട്: ദൃശ്യ ഫൈന്‍ ആര്‍ട്‌സും നെഹ്‌റു യൂത്ത് സ​െൻററും സംയുക്തമായി സംഘടിപ്പിച്ച അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രന്‍ സ്മാരക പ്രഫഷനല്‍ നാടക മത്സരം സമാപിച്ചു. വി.എസ്. അച്യുതാനന്ദന്‍ സമാപന സമ്മേളനോദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാന വിതരണവും നിർവഹിച്ചു. ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷതവഹിച്ചു. വെഞ്ഞാറമൂട് രാമചന്ദ്രന്‍ സ്മാരക പുരസ്‌കാരത്തിനര്‍ഹനായ സംഗീത സംവിധായകന്‍ എം.കെ. അർജുനന് സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി പുരസ്‌കാരം നൽകി ആദരിച്ചു. മുന്‍ എം.എല്‍.എ കോലിയക്കോട് കൃഷ്ണന്‍ നായര്‍, നടന്മാരായ സുരാജ് വെഞ്ഞാറമൂട്, ടൊവീനോ തോമസ് എന്നിവരും ഇ.എ. രാജേന്ദ്രന്‍, കെ. മീരാന്‍, അശോക് ശശി, എസ്. അനില്‍ എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.