ഉപജില്ല സ്കൂൾ കലോത്സവം

വിതുര: പാലോട് ഉപജില്ല സ്കൂൾ കലോത്സവത്തിന് വിതുരയിൽ തുടക്കമായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എസ്.എൽ. കൃഷ്ണകുമാരി അധ്യക്ഷതവഹിച്ചു. നടൻ എം.കെ. കിഷോർ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് അംഗം വി. വിജുമോഹൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജെ. വേലപ്പൻ, വി. വിജയകുമാരി, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സി.കെ. ജയ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷാഹുൽനാഥ് അലിഖാൻ, പ്രിൻസിപ്പൽ ഡോ. എസ്. ഷീജ എന്നിവർ സംസാരിച്ചു. വർണാഭമായ ഘോഷയാത്രക്ക് ശേഷമാണ് മത്സരങ്ങൾ ആരംഭിച്ചത്. ഏഴ് വേദികളിലായി ആറായിരത്തോളം പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.