സമാന തസ്​തികകൾക്ക് വ്യത്യസ്​ത പ്രായപരിധി നിശ്ചയിക്കുന്നത് തെറ്റെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: സമാന തസ്തികകൾക്ക് വ്യത്യസ്ത പ്രായപരിധി നിശ്ചയിക്കുന്നത് ശരിയല്ലെന്നും ഇക്കാര്യം സർക്കാറി​െൻറ ശ്രദ്ധയിൽപെടുത്തി സ്പെഷൽ റൂൾസിൽ ഭേദഗതി വരുത്തണമെന്നും സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് പി.എസ്.സി സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്. ഫയർമാൻ, ൈഡ്രവർ കം പമ്പ് ഓപറേറ്റർ തസ്തികകളുടെ പ്രായപരിധി ഉയർത്തുന്നതിന് സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. ഫയർമാൻ, ൈഡ്രവർ കം പമ്പ് ഓപറേറ്റർ തസ്തികകളുടെ ഉയർന്ന പ്രായപരിധി 26 വയസ്സാണ്. എന്നാൽ, സമാന തസ്തികകളായ എക്സൈസ് ൈഡ്രവർ, ജയിൽ വാർഡൻ എന്നീ തസതികകൾക്ക് 39 വയസ്സാണ് പ്രായപരിധി. ഇതു വിവേചനപരമാണെന്ന് പരാതിപ്പെട്ട് വിമൽകുമാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമീഷൻ പി.എസ്.സി സെക്രട്ടറിയിൽനിന്ന് വിശദീകരണം വാങ്ങിയിരുന്നു. വിവിധ തസ്തികകളിലേക്ക് പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിലെ യോഗ്യതകളും പ്രായപരിധിയും നിശ്ചയിക്കുന്നത് പ്രസ്തുത തസ്തികകളുടെ സ്പെഷൽ റൂളുകളുടെ അടിസ്ഥാനത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫയർമാൻ, ൈഡ്രവർ കം പമ്പ് ഓപറേറ്റർ, പൊലീസ് കോൺസ്റ്റബിൾ ൈഡ്രവർ എന്നിവയുടെ സ്പെഷൽ റൂൾ പ്രകാരമുള്ള പ്രായപരിധി 18--26 വയസ്സാണ്. സ്പെഷൽ റൂളിൽ ഭേദഗതി വരുത്തിയാൽ മാത്രമേ പി.എസ്.സിക്ക് തീരുമാനമെടുക്കാൻ കഴിയുകയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.