'കേരള ചിക്കൻ': ഏകദിന പരിശീലന പരിപാടി

തിരുവനന്തപുരം: കുടുംബശ്രീയും സംസ്ഥാന മൃഗസംരക്ഷണവകുപ്പും പൗൾട്രി ഡെവലപ്മ​െൻറ് കോർപറേഷനും (കെപ്കോ) സംയുക്തമായി നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് സംസ്ഥാനതല ഏകദിന പരിശീലനം സംഘടിപ്പിച്ചു. ഗുണനിലവാരമുള്ള േബ്രായിലർ ചിക്കൻ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് 'കേരള ചിക്കൻ' പദ്ധതി നടപ്പാക്കുന്നത്. മികച്ച ഇനം കോഴിക്കുഞ്ഞുങ്ങളെ കെപ്കോ കുറഞ്ഞ വിലക്ക് നൽകുകയും 42 ദിവസം മുതൽ 45 ദിവസം വരെ പ്രായമാകുമ്പോൾ ന്യായമായ വില നൽകി തിരികെ വാങ്ങുകയുമാണ് ചെയ്യുക. േബ്രായിലർ കോഴി വളർത്തുന്ന 5000 കുടുംബശ്രീ യൂനിറ്റുകൾ തുടങ്ങുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 274 യൂനിറ്റുകളാകും തുടങ്ങുക. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എൻ.എൻ. ശശി ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ഡയറക്ടർ എസ്. നിഷ അധ്യക്ഷതവഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ ഡോ. കെ. ഷൈജു, കെപ്കോ മാനേജിങ് ഡയറക്ടർ ഡോ. വിനോദ് ജോൺ, മൃഗസംരക്ഷണ വകുപ്പ് ജോയൻറ് ഡയറക്ടർ ഡോ. ഗോപകുമാർ, ഡോ. തങ്കച്ചൻ, ഡോ. ശ്രീകുമാർ, കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മ​െൻറ് കോർപറേഷൻ മാനേജർമാരായ ഡോ. എ.എൽ. അഞ്ജലി, ഡോ. ശാലിനി എന്നിവർ സംസാരിച്ചു. ഡോ. എൽ. രവികുമാർ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.