ഭരണമാറ്റത്തിനനുസരിച്ച്​ സഹകരണ ബാങ്കുകൾ പിടിച്ചെടുക്കുന്നത്​ മേഖല​െയ തകർക്കും ^സതീഷ്​ മറാഠെ

ഭരണമാറ്റത്തിനനുസരിച്ച് സഹകരണ ബാങ്കുകൾ പിടിച്ചെടുക്കുന്നത് മേഖലെയ തകർക്കും -സതീഷ് മറാഠെ തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണമാറ്റത്തിനനുസരിച്ച് സഹകരണ ബാങ്കുകൾ പിടിച്ചടക്കാനുള്ള ശ്രമങ്ങൾ മേഖലയെ തകർക്കുമെന്ന് സഹകാർ ഭാരതി മുൻ ദേശീയ അധ്യക്ഷൻ സതീഷ് മറാഠെ. ദേശീയ സഹകരണ വാരത്തി​െൻറ ഭാഗമായി പ്രസ്ക്ലബിൽ സംഘടിപ്പിച്ച 'കേരള ബാങ്ക് ആശാസ്യമോ?' വിഷയത്തിൽ സംഘടിപ്പിച്ച ചർച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജില്ല സഹകരണ ബാങ്കുകൾ പിരിച്ചുവിട്ട് കേരള ബാങ്ക് രൂപവത്കരിക്കാനുള്ള തീരുമാനത്തെ എതിർക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യം ഇതിനകം കേന്ദ്രസർക്കാറി​െൻറ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇക്കാര്യം പുനഃപരിശോധിക്കാൻ തയാറാകണം. സഹകരണ മേഖല മുന്നോട്ടുവെക്കുന്നത് ലാഭം അല്ലെന്നും സേവനമാണെന്നും അദ്ദേഹം പറഞ്ഞു. നാഷനൽ യുവ കോഒാപറേറ്റിവ് സൊസൈറ്റി ഡയറക്ടർ വി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ഒാൾ കേരള ജില്ല കോഒാപറേറ്റിവ് ബാങ്ക് എംേപ്ലായീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.കെ അബ്ദുറഹിമാൻ, എം.വി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.