വിളവെടുപ്പ് ഉദ്ഘാടനം

തിരുവനന്തപുരം: കേരള പൊലീസ് അസോസിയേഷൻ ടെലികമ്യൂണിക്കേഷ​െൻറ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകേരളം ഡയറക്ടർ ഡോ.ടി.എൻ. സീമ നിർവഹിച്ചു. കേരള പൊലീസ് അസോസിയേഷൻ ടെലികമ്യൂണിക്കേഷൻ ജില്ല പ്രസിഡൻറ് പി.എസ്. ഷെരീഫ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ബെൻ ഡാർവിൻ, ടെലികമ്യൂണിക്കേഷൻ ഡിവൈ.എസ്.പിമാരായ എസ്. അനിൽകുമാർ, വി.കെ. കൃഷ്ണകുമാർ, കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ടി.എസ്. ബൈജു എന്നിവർ സംസാരിച്ചു. വിളവുകൾ സാമൂഹികനീതി വകുപ്പിന് കീഴിെല വൃദ്ധസദനങ്ങളിലെ അന്തേവാസികൾക്ക് വേണ്ടി സാമൂഹികനീതി വകുപ്പ് സൂപ്രണ്ട് മായ ഡോ.ടി.എൻ. സീമയിൽനിന്ന് ഏറ്റുവാങ്ങി. സെക്രട്ടറി എ.എം. സുധീർഖാൻ സ്വാഗതവും ട്രഷറർ പി. ജയപ്രകാശൻ നന്ദിയും പറഞ്ഞു. ഫോട്ടോ കാപ്ഷൻ: കേരള പൊലീസ് അസോസിയേഷൻ ടെലികമ്യൂണിക്കേഷ​െൻറ ആഭിമുഖ്യത്തിൽ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത വിളവുകൾ സാമൂഹികനീതി വകുപ്പ് സൂപ്രണ്ട് മായ ഡോ. ടി.എൻ. സീമയിൽനിന്ന് ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.