ജനാധിപത്യ സംരക്ഷണത്തിൽ​ വലിയ ഉത്തരവാദിത്തം മാധ്യമപ്രവർത്തകർക്ക്​ ^എൻ.എം. പിയേഴ്​സൺ

ജനാധിപത്യ സംരക്ഷണത്തിൽ വലിയ ഉത്തരവാദിത്തം മാധ്യമപ്രവർത്തകർക്ക് -എൻ.എം. പിയേഴ്സൺ കൊല്ലം: ജനാധിപത്യ സംരക്ഷണത്തിൽ വലിയ ഉത്തരവാദിത്തം മാധ്യമപ്രവർത്തകർക്കാണെന്നും രാഷ്ട്രീയക്കാർക്കല്ലെന്നും രാഷ്ട്രീയനിരീക്ഷകനും എഴുത്തുകാരനുമായ എൻ.എം. പിയേഴ്സൺ. 'ദേശീയ മാധ്യമ ദിന'ത്തി​െൻറ ഭാഗമായി 'മാധ്യമലോകം: മാറുന്ന വെല്ലുവിളികൾ' വിഷയത്തിൽ പ്രസ്ക്ലബ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവരങ്ങൾ കൈമാറ്റം ചെയ്യുക എന്നതിനപ്പുറം സാമൂഹികപ്രകിയയെ രൂപപ്പെടുത്തുന്നതാവണം മാധ്യമപ്രവർത്തനം. ശരിയായ മാധ്യമപ്രവർത്തനം നടത്തിയാൽ ജീവൻ കത്തിമുനയിലാവുന്ന കാലമാണിത്. എത്രമാത്രം മാധ്യമപ്രവർത്തകർ സത്യസന്ധരാവുന്നുവോ അത്രയേറെ അവർ പീഡിപ്പിക്കപ്പെടും. ആളുകൾക്ക് താൽപര്യമുള്ള വിഷയങ്ങളിൽ മാത്രമായി മാധ്യമങ്ങളുടെ അജണ്ട രൂപപ്പെടുന്ന സ്ഥിതി മാറണം. പരിമിതിമായ വിഷയങ്ങളിലേക്ക് മാധ്യമശ്രദ്ധ ചുരുങ്ങുന്നത് ഗുണകരമല്ല. സമൂഹികപ്രതിബദ്ധതയുള്ള നിലപാടെടുക്കൽ പ്രധാനമാണ്. എല്ലാ രംഗത്തുമുള്ള ജീർണത മാധ്യമരംഗത്ത് ഉണ്ടാവാൻ പാടില്ല. സാമൂഹിക കാഴ്ചപ്പാടോടെ ഉറച്ച നിലപാടുകൾ സ്വീകരിച്ചിെല്ലങ്കിൽ മാധ്യമപ്രവർത്തനം ഇനിയും വെല്ലുവിളികൾ നേരിടേണ്ടിവരും. മാധ്യമപ്രവർത്തനം തൊഴിലാണെങ്കിലും അത് വെറും തൊഴിൽ മാത്രമെല്ലന്നും സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാൻ കഴിയുന്നതാണെന്നും ഇൗ രംഗത്തേക്കു വരുന്ന പുതുതലമുറ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കുത്തകകളുെട നിയന്ത്രണത്തിലേക്കെത്തുന്ന മാധ്യമലോകത്ത് സ്വതന്ത്ര മാധ്യമപ്രവർത്തനം വലിയ വെല്ലുവിളിയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ല ഇൻഫർമേഷൻ ഒാഫിസർ അജോയ് ചന്ദ്രൻ പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡൻറ് ജയചന്ദ്രൻ ഇലങ്കത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ബിജു സ്വാഗതവും വൈസ് പ്രസിഡൻറ് പി.ആർ. ദീപ്തി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.