ബസ് യാത്രക്കിടെ വീട്ടമ്മയുടെ ഏഴരപ്പവൻ സ്വർണമാല നഷ്​ടപ്പെട്ടു

കരുനാഗപ്പള്ളി: കെ.എസ്‌.ആർ.ടി.സി ബസിൽ യാത്രചെയ്യുന്നതിനിടെ വീട്ടമ്മയുടെ ഏഴരപ്പവൻ സ്വർണമാല നഷ്ടപ്പെട്ടു. കുലശേഖരപുരം കടത്തൂർ സ്വദേശിനി റഫീഖയുടെ കഴുത്തിലണിഞ്ഞിരുന്ന ഏഴരപ്പവൻ സ്വർണമാലയാണ് വേണാട് ഓർഡിനറി ബസിൽ നഷ്ടപ്പെട്ടത്. പുത്തൻതെരുവിൽനിന്ന് കരുനാഗപ്പള്ളിയിലേക്കുള്ള യാത്രയിലാണ് മാല നഷ്ടമായത്. വ്യാഴാഴ്ച രാവിലെ 11.30നാണ് സംഭവം. വിവാഹത്തിൽ പങ്കെടുക്കാൻ പോയതാണ് വീട്ടമ്മ. യാത്രക്കാരെ ഇറക്കാതെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ ബെസത്തിച്ച്‌ യാത്രക്കാരെ മുഴുവൻ പരിശോധനക്ക് വിധേയമാക്കിയെങ്കിലും കണ്ടെത്തിയില്ല. പൊലീസ് അന്വേഷിച്ചുവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.