മാറനല്ലൂര്‍ അരുവിക്കര ക്ഷേത്രസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

കാട്ടാക്കട: . 1967ൽ കേരള സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതാണ് അരുവിക്കര ക്ഷേത്രം. 16ാം നൂറ്റാണ്ടിൽ നിർമിച്ചുവെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം നെയ്യാർ നദിക്കരയിലാണ്. തെക്കൻകേരളത്തിലെ ഒരു പ്രധാന ബലിതർപ്പണ കേന്ദ്രം കൂടിയാണ് അരുവിക്കര ക്ഷേത്രം. ക്ഷേത്രത്തി​െൻറ പാരമ്പര്യത്തനിമ ചോർന്നുപോകാതെയുള്ള സംരക്ഷണ പ്രവർത്തനങ്ങളാണ് പുരാവസ്തു സംരക്ഷണ വകുപ്പി​െൻറ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്. ഇതിനായി 2017-18 വർഷത്തെ പുരാവസ്തു വകുപ്പി​െൻറ പ്ലാൻ ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സംരക്ഷണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പുരാവസ്തു സംരക്ഷണ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. രമ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൽ. ശകുന്തള കുമാരി, ജില്ല പഞ്ചായത്ത് അംഗം വി.ആർ. രമാകുമാരി, നേമം വാർഡ് അംഗങ്ങളായ എസ്. ശോഭന തങ്കച്ചി, എസ്. ജോയ്, ക്ഷേത്ര ഭരണസമിതി ചെയർമാൻ എസ്. രാമൻ നായർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.