പ്രമാണത്തിെൻറ പേജുകൾ മാറ്റി കൃത്രിമം; സബ് രജിസ്​ട്രാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ഭൂമി കൈമാറ്റം രജിസ്റ്റർ ചെയ്തശേഷം പ്രമാണത്തി​െൻറ പേജുകൾ മാറ്റി കൃത്രിമം നടത്തിയ സബ് രജിസ്ട്രാർക്കെതിരെ ത്വരിതാന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവ്. ആധാരം എഴുത്ത് ലൈസൻസിയെ ഏൽപിച്ച് ആധാരം തയാറാക്കി നെടുമങ്ങാട് സബ് രജിസ്ട്രാറോഫിസിൽ രജിസ്റ്റർ ചെയ്തശേഷം പ്രമാണത്തി​െൻറ പേജുകൾ മാറ്റി വ്യാജ ഒപ്പിട്ട് കൃത്രിമം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രജിസ്േട്രഷൻ വകുപ്പ് മേധാവിക്ക് പരാതി നൽകിയിട്ടും നടപടിയാകാത്തതിനെതുടർന്നാണ് പരാതിക്കാരൻ വിജിലൻസ് കോടതിയെ സമീപിച്ചത്. നെയ്യാറ്റിൻകര വില്ലേജിൽ നെയ്യാറ്റിൻകര ദിവ്യാരാമത്തിൽ വിദ്യാധര​െൻറയും (71) ഭാര്യ യമുനയുടെയും (61) പേരിൽ നെടുമങ്ങാട് സബ് രജിസ്ട്രാർ ഒാഫിസിൽ ജൂലൈ മൂന്നിന് 1723-ാംനമ്പറായി വിലവാങ്ങിയ ആധാരത്തിലാണ് രജിസ്േട്രഷനുശേഷം തിരിമറി നടത്തിയത്. നെടുമങ്ങാട് സബ് രജിസ്ട്രാർ എൻ. കാർത്തികേയൻ, ആധാരം എഴുത്ത് ലൈസൻസി താജുദ്ദീൻ, കൈപ്പടക്കാരായ ബി. വിജയചന്ദ്രൻ നായർ, പി.എസ്. ശ്രീകാന്ത് എന്നിവരെ പ്രതികളാക്കിയാണ് വിദ്യാധരൻ കോടതിയിൽ കേസ് ഫയൽ ചെയ്തത്. രജിസ്േട്രഷന് എത്തിയ വൃദ്ധനായ തന്നെയും ഭാര്യയെയും വട്ടംചുറ്റിക്കുകയും അപഹാസ്യപ്പെടുത്തുകയും രജിസ്േട്രഷനുശേഷം ആധാരത്തിൽ കൃത്രിമം കാണിക്കുകയും ചെയ്തെന്നാണ് പരാതി. രജിസ്േട്രഷൻ വകുപ്പിന് നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണം കുറ്റക്കാരെ സംരക്ഷിക്കുന്നതരത്തിലായിരുെന്നന്നും അന്വേഷണ ഉദ്യോഗസ്ഥർ തങ്ങളെ കുറ്റക്കാരാക്കുന്നരീതിയിലാണ് പെരുമാറിയതെന്നും പരാതിയിലുണ്ട്. മീനാങ്കൽ സ്വദേശി മുരളിയുടെയും അശോക് കുമാറി​െൻറയും പേരിൽ നെടുമങ്ങാട് വില്ലേജിലുള്ള 13 സ​െൻറ് വസ്തു 6,62,000 രൂപക്കാണ് വാങ്ങിയത്. ലൈസൻസി ആധാരം എഴുതിയാണ് സബ് രജിസ്ട്രാർ ഒാഫിസിൽ നൽകിയത്. എന്നാൽ, രജിസ്േട്രഷൻ പൂർത്തിയാക്കിയശേഷം പ്രമാണം തിരികെ വാങ്ങിയപ്പോൾ 12,13 നമ്പർ പേജുകളും വിദ്യാധരൻ സ്വയം ആധാരം തയാറാക്കിയെന്നും ഉൾപ്പെടുത്തിയത് ശ്രദ്ധയിൽപെട്ടു. രജിസ്േട്രഷന് വിദ്യാധരൻ നൽകിയ പാൻ കാർഡിലുള്ള ഒപ്പ് വ്യാജമായി ഇടുകയും ചെയ്തു. വസ്തുവിന് ന്യായവില രജിസ്റ്ററിൽ വില ഉൾപ്പെട്ടുവരാത്തതിനാൽ ആധാരം രജിസ്േട്രഷനുപോയ വിദ്യാധരനെ സബ് രജിസ്ട്രാർ വട്ടം ചുറ്റിച്ചിരുന്നു. ഇതു സംബന്ധിച്ച് ജില്ല രജിസ്ട്രാർക്ക് പരാതി നൽകിയതിലുള്ള വിരോധം മൂലമാണ് ആധാരത്തിൽ കൃത്രിമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. 2012 സെപ്റ്റംബർ 27ന് മുരളി വസ്തു വാങ്ങിയപ്പോൾ ഒരു ആർ വിസ്തീർണത്തിന് 31300 രൂപ നിരക്കിലാണെന്നാണ് ആധാരത്തിലുള്ളത്. എന്നാൽ, ഇപ്പോൾ വിദ്യാധരൻ വാങ്ങിയ വസ്തുവിന് ഒരു ആർ വിസ്തീർണത്തിന് 120181 രൂപ നിരക്കിനാണ് സ്റ്റാമ്പ് ഡ്യൂട്ടി നൽകിയിട്ടുള്ളതെന്നും രേഖകൾ തെളിയിക്കുന്നു. എസ്. വിനോദ് ചിത്ത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.