ശിശുസൗഹൃദ പൊലീസ്​ സ്​റ്റേഷൻ ഉദ്​ഘാടനം

കൊല്ലം: ശിശുസൗഹൃദ പൊലീസ് സ്റ്റേഷ​െൻറ ജില്ലതല ഉദ്ഘാടനം കൊല്ലം ഇൗസ്റ്റ് പൊലീസ് സ്റ്റേഷനിൽ സിറ്റി പൊലീസ് കമീഷണർ എസ്. അജിതാ ബീഗം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും ദുരുപയോഗവും തടയുക എന്ന ഉദ്ദേശത്തോടെ കേരള പൊലീസ് നടപ്പാക്കി വരുന്ന പദ്ധതിയാണ് (സി.എ.പി) ചിൽഡ്രൻസ് ആൻഡ് പൊലീസ്. ഇൗ പദ്ധതിയുടെ കീഴിൽ നടപ്പിലാക്കിയ പ്രഥമ സംരംഭമാണ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനതപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇൗസ്റ്റ് സ്റ്റേഷൻ വളപ്പിൽ കുട്ടികളുടെ ഫ്ലാഷ്മോബും അരങ്ങേറി. ചടങ്ങിൽ എ.സി.പി ജോർജ് കോശി അധ്യക്ഷത വഹിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ േകാമളകുമാരി, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.