'ജി.എസ്​.ടി റി​േട്ടണുകൾ ഒറ്റത്തവണയാക്കണം'

കൊല്ലം: വ്യാപാരികളുടെ ജി.എസ്.ടി റിേട്ടണുകൾ ഒറ്റത്തവണയാക്കാൻ സർക്കാർ തയാറാകണമെന്ന് ഒാൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. നോട്ട് നിരോധനവും ജി.എസ്.ടിയും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനാവാതെ വിതരണ വ്യാപാരികളും ചെറുകിട വ്യാപാരികളും ബുദ്ധിമുട്ടുകയാണ്. 100 രജിസ്േട്രഡ് വ്യാപാരികൾക്ക് ജി.എസ്.ടി വന്നതോടുകൂടി റിട്ടേണുകൾ ഫയൽ ചെയ്യാൻ പോലും സാധിച്ചിട്ടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ല കമ്മിറ്റി ഓഫിസ് ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡൻറ് എസ്. ദേവരാജൻ നിർവഹിച്ചു. എ.കെ.ഡി.എ ജില്ല പ്രസിഡൻറ് വേണുഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. കെ.വി.വി.എസ് സംസ്ഥാന സെക്രട്ടറി ജി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ നേതാക്കളായ മുജീബ് റാൻ, മുൻ ജില്ല പ്രസിഡൻറ് എ. നിസാം, ജില്ല സെക്രട്ടറി കെ.ജെ. തോമസ്, ട്രഷറർ ഇ. നാസറുദ്ദീൻ, ജില്ല സംസ്ഥാന ഭാരവാഹികളായ വിശ്വംഭരൻ, മോഹനൻനായർ, ബാലഗോപാലമേനോൻ, ഡോ. കെ. രാമഭദ്രൻ, ബി. രാജീവ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.