കാട്ടാന ഓടിച്ച ടാപ്പിങ് തൊഴിലാളിയുടെ കാലൊടിഞ്ഞു

പുനലൂർ: കുറവന്താവളത്ത് കാട്ടനയുടെ ആക്രമത്തിൽനിന്ന് ടാപ്പിങ് തൊഴിലാളികൾ തലനാരിഴക്ക് രക്ഷപ്പെട്ടു. ആന ഓടിച്ചതിനെ തുടർന്ന് മറിഞ്ഞുവീണ് ഒരു തൊഴിലാളിയുടെ കാൽ ഒടിഞ്ഞു. വെള്ളിയാഴ്ച രാവിലെ ആറരയോടെയായിരുന്നു കുറവന്താവളത്ത് ഒറ്റയാൻ ഭീതിയുയർത്തിയത്. ഹാരിസൺസി​െൻറ റബർ എസ്റ്റേറ്റിൽ ടാപ്പിങ്ങിന് പുലർച്ചയിൽ പോയ തൊഴിലാളികളുടെ മുന്നിലാണ് ഒറ്റയാൻ കൊലവിളിയുർത്തി വന്നത്. ടാപ്പിങ് തൊഴിലാളികളായ മുത്തുകുമാരനും കനകരാജും ഒരുമിച്ചാണ് ജോലിക്ക് പോയത്. ഇവർക്ക് പിന്നാലെ സ്ത്രീ തൊഴിലാളികളടക്കം നിരവധി പേർ നടന്ന് വരുന്നുണ്ടായിരുന്നു. തൊട്ടടുത്തുള്ള ആനയുടെ ചിന്നംവിളി കേട്ട് ഓടുന്നതിനിടെ മുത്തുകുമാരൻ റോഡിൽ വീണു. വലതുകാൽ ഓടിഞ്ഞ് പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കനകാരാജ് ദൂരേക്ക് ഓടിമാറിയതിനാൽ ആനയിൽനിന്ന് രക്ഷപ്പെട്ടു. പിറകേ വന്ന മറ്റു തൊഴിലാളികൾ ബഹളമുണ്ടാക്കിയതോടെ ആന കാട്ടിലേക്ക് കയറി. രണ്ടു വർഷത്തിനു മുമ്പ് ഇവിടെ ടാപ്പിങ് തൊഴിലാളിയായ തുളസീധരനെ കാട്ടാന കുത്തികൊന്നിരുന്നു. ആനകളുടെ നിരന്തര ശല്യമുണ്ടാകുന്ന ഈ മേഖലയിൽ തോട്ടംതൊഴിലാളികളടക്കം ഭീതിയിലാണ്. തൊഴിലാളികളുടെ അടക്കം മുഴുവൻ കൃഷിയും ആനയും പന്നിയും നശിപ്പിക്കുന്നതും പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.