ഗുരുവായൂർ പാർഥ സാരഥി ക്ഷേത്രം: നടപടി കോടതി നിർദേശ പ്രകാരം ^മലബാർ ദേവസ്വം ബോർഡ്​

ഗുരുവായൂർ പാർഥ സാരഥി ക്ഷേത്രം: നടപടി കോടതി നിർദേശ പ്രകാരം -മലബാർ ദേവസ്വം ബോർഡ് കോഴിക്കോട്: ഗുരുവായൂർ പാർഥസാരഥി ക്ഷേത്ര ഭരണം മലബാർ ദേവസ്വം ബോർഡ് ചിട്ടപ്പെടുത്തിയത് കേരള ഹൈകോടതിയുടെ നിർദേശപ്രകാരമാണെന്ന് ബോർഡ് വാർത്തക്കുറിപ്പിൽ അറിയിച്ചു. ഗുരുവായൂർ നിവാസികളായ ഭക്ത ജനങ്ങളും ക്ഷേത്രജീവനക്കാരും നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ ക്ഷേത്ര ഭരണത്തിന് ഭരണപദ്ധതി തയാറാക്കി എക്സിക്യൂട്ടിവ് ഒാഫിസറെ നിയമിച്ചത് ഹൈേകാടതിയുടെ നിർദേശം പരിഗണിച്ചാണ്. ക്ഷേത്രഭരണ പദ്ധതി തയാറാക്കുന്ന ഒരു ഘട്ടത്തിലും മലബാർ ദേവസ്വം ബോർഡുമായി സഹകരിക്കാതിരുന്ന ഗുരുവായൂർ പാർഥസാരഥി ക്ഷേത്ര ഭരണസംഘം ഇൗ വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണ്. മലബാർ ദേവസ്വം ബോർഡ് ക്ഷേത്രം പിടിച്ചെടുത്തതായി വ്യാഖ്യാനിക്കുന്നതിന് പിറകിലെ രാഷ്ട്രീയലക്ഷ്യങ്ങൾ ഭക്തജനം തിരിച്ചറിയണമെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.