മതിൽ തകർന്ന് വീടും സ്കൂട്ടറും നശിച്ചു

വർക്കല: രഘുനാഥപുരം മുസ്ലിം പള്ളിക്ക് സമീപം പുരയിടത്തിലെ മതിൽ മഴയിൽ തകർന്നുവീണ് തൊട്ടടുത്ത വീടിന് നാശനഷ്ടമുണ്ടായി. രഘുനാഥപുരം ആശീർവാദിൽ ശശിധര​െൻറ വീട്ടുപറമ്പിലെ കൂറ്റൻ മതിലാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ നിലംപൊത്തിയത്. അമ്പതടിയോളം നീളവും പതിനഞ്ചടിയോളം ഉയരവുമുള്ള മതിലാണ് കനത്തമഴയിൽ കുതിർന്ന് അസ്തിവാരത്തോടൊപ്പം അയൽവാസിയുടെ വീട്ടിലേക്ക് മറിഞ്ഞുവീണത്. മതിൽ തകർന്നുവീണ് രഘുനാഥപുരം ധന്യ നിവാസിൽ ഐഷാചന്ദ്ര​െൻറ വീടിനും നാശനഷ്ടമുണ്ടായി. വീടി​െൻറ പുറകുവശത്തെ ഭിത്തികൾ ഇടിഞ്ഞുവീണു. അവശേഷിക്കുന്ന ഭാഗങ്ങൾക്ക് വിള്ളലുകളുണ്ടായി. വീടിനോട് ചേർന്നുണ്ടായിരുന്ന വിറകുപുരക്ക് മുകളിലൂടെയാണ് മതിൽ തകർന്ന് നിലംപൊത്തിയത്. ഇതിനടുത്ത് വെച്ചിരുന്ന സ്കൂട്ടറും നശിച്ചു. ഐഷാ ചന്ദ്രൻ ഇത് സംബന്ധിച്ച് വർക്കല പൊലീസിൽ പരാതി നൽകി. ശശിധരൻ മതിൽ നിർമിക്കുന്ന വേളയിൽ നിർമാണം അശാസ്ത്രീയമാണെന്ന് അടുത്ത വീട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ ചെമ്മണ്ണിട്ട് ഉയർത്തിയെടുത്ത ഭൂമിയിൽ ശാസ്ത്രീയമായ രീതികൾ അവലംബിച്ചുള്ള അസ്തിവാരം നിർമിക്കാതെ ശശിധരൻ മതിൽ പൂർത്തീകരിക്കുകയാണ് ചെയ്തതെന്ന് ഐഷാചന്ദ്രൻ പരാതിയിൽ പറയുന്നു. ശക്തമായ മഴയിൽ വെള്ളം ഭൂമിയിൽ കെട്ടിനിന്ന് മതിലി​െൻറ അസ്തിവാരവും കല്ലും കുതിർന്നാണ് കൂറ്റൻ മതിൽ തകർന്നുവീണത്. വർക്കല പൊലീസ് സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.