saudig1സൗദിയിൽ അറസ്​റ്റിലായ 208 പേരിൽ ഏഴു പേരെ വിട്ടയച്ചു

- ആരോപിതർ ധൂർത്തടിച്ചത് 10,000 കോടി ഡോളർ പൊതുമുതൽ സൗദിയിൽ അറസ്റ്റിലായ 208 പേരിൽ ഏഴു പേരെ വിട്ടയച്ചു മുഹമ്മദ് സുഹൈബ് റിയാദ്: സൗദി അറേബ്യയിൽ അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി അറസ്റ്റിലായവരിൽ ഏഴുപേരെ വിട്ടയച്ചു. പിടിയിലായവർക്കെതിരായ അന്വേഷണവും നടപടികളും വേഗത്തിൽ തന്നെ പുരോഗമിക്കുകയാണെന്ന് അറ്റോർണി ജനറൽ ശൈഖ് സഉൗദ് ബിൻ അബ്ദുല്ല അൽ മുആജിബ് അറിയിച്ചു. ആകെ അറസ്റ്റിലായത് 208 പേരാണ്. ഇതിൽ മതിയായ തെളിവുകളുടെ അഭാവത്തിൽ ഏഴുപേരെ വിട്ടയക്കുകയായിരുന്നുവെന്ന് ശൈഖ് സഉൗദ് കൂട്ടിച്ചേർത്തു. ദശകങ്ങളായി നീളുന്ന ഇൗ അഴിമതിയിൽ വൻ തുകയാണ് രാഷ്ട്രത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. പൊതുമുതലി​െൻറ ദുർവിനിയോഗവും വകമാറ്റി ചെലവഴിക്കലും വഴി നഷ്ടമായ തുക 10,000 കോടിയിലേറെ ഡോളർ വരുമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഇൗ വസ്തുതകൾ സ്ഥാപിക്കാനാവശ്യമായ തെളിവുകൾ ശേഖരിക്കുകയാണ്. ആരോപിതരുടെ സ്വകാര്യ ആസ്തികൾ മരവിപ്പിച്ചിട്ടുണ്ട്. മൂന്നുവർഷമായി തുടരുന്ന അന്വേഷണത്തിൽ ലഭിച്ച വസ്തുതകൾ സാധൂകരിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്നും ശൈഖ് സഉൗദ് വ്യക്തമാക്കി. ആരോപിതർക്കെതിരായ നടപടികൾ അടുത്ത ഘട്ടത്തിലേക്ക് കടക്കാനിരിക്കുകയാണ്. ഇൗ സാഹചര്യത്തിൽ ഇവരുടെ പേരുവിവരം, ചാർത്തിയ കുറ്റങ്ങൾ എന്നിവ സംബന്ധിച്ച് ആഗോളതലത്തിൽ വലിയ ഉൗഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് ഒരുതരത്തിലുള്ള വിശദീകരണവും ഇൗഘട്ടത്തിൽ നൽകാനാവില്ല. രാജ്യം കുറ്റാരോപിതർക്ക് നൽകുന്ന മുഴുവൻ നിയമപരിരക്ഷയും അവർക്ക് ഉറപ്പാക്കേണ്ടതുണ്ട്. നിയമനടപടികളിലൂടെ കടന്നപോകുേമ്പാൾ അവരുടെ സ്വകാര്യതയും സംരക്ഷിേക്കണ്ടതുണ്ട്. രാജ്യത്തെ വാണിജ്യ, വ്യാപാര നടപടികൾ സാധാരണപോലെ തന്നെ പുരോഗമിക്കകയാണ്. അന്വേഷണം അതിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. സ്വകാര്യ അക്കൗണ്ടുകൾ മാത്രമാണ് മരവിപ്പിച്ചത്. കമ്പനികൾക്കും ബാങ്കുകൾക്കും ഇടപാടുകൾ തുടരാൻ ഒരു തടസവുമില്ലെന്നും അറ്റോർണി ജനറൽ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.