വിമാനത്താവളത്തില്‍ മോക്ക്ഡ്രില്‍; യാത്രക്കാര്‍ പരിഭ്രാന്തരായി

തിരുവനന്തപുരം: വിമാനത്താവളത്തില്‍ നടത്തിയ മോക്ക്ഡ്രില്‍ യാത്രക്കാരെ പരിഭ്രാന്തരാക്കി. വിമാനത്താവളങ്ങളുടെ സുരക്ഷപരിശോധനകള്‍ കര്‍ശനമാക്കുന്നതി​െൻറ ഭാഗമായി നടക്കാറുള്ള മോക്ക്ഡ്രില്‍ വ്യാഴാഴ്ച വൈകീട്ട് നടന്നപ്പോഴാണ് യാത്രക്കാർ പരിഭ്രാന്തരായത്. വൈകീട്ട് 4.30 ഒാടെ വിമാനം ഹൈജാക്ക് ചെയ്തെന്ന് സന്ദേശം ലഭിച്ചതോടെയാണ് മോക്ക്ഡ്രില്‍ ആരംഭിച്ചത്. ആഭ്യന്തരവകുപ്പ് സെക്രട്ടറി സുബ്രതോ ബിശ്വാസി​െൻറ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്ന് വിമാനത്താവളവും പരിസരവും അതീവസുരക്ഷ സംവിധാനത്തി​െൻറ കീഴില്‍ കൊണ്ട് വരുന്ന തരത്തിലാണ് മോക്ക്ഡ്രില്‍ അരങ്ങേറിയത്. സംസ്ഥാന പൊലീസ് ഇൻറലിജന്‍സ് എ.ഡി.ജി.പി ടി.കെ. വിനോദ്കുമാര്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജോര്‍ജ്തരകന്‍ എന്നിവരുടെ നേതൃത്വത്തില്‍ സി.ഐ.എസ്.എഫ്, എയര്‍ഫോഴ്സ്, പൊലീസ്, എയര്‍പോര്‍ട്ട് അതോറിറ്റി, ഫയര്‍ഫോഴ്സ് തുടങ്ങിയ സേനവിഭാഗങ്ങള്‍ മോക്ക്ഡ്രില്ലിൽ പങ്കാളികളായി. 4.30ന് ആരംഭിച്ച മോക്ക്ഡ്രില്‍ ആേറാടെയാണ് അവസാനിച്ചത്. വിമാത്താവളത്തിനുള്ളില്‍ മോക്ക്ഡ്രില്‍ നടക്കുന്നത് കണ്ട് യാത്രക്കാരും ഇവരെ യാത്രക്കയാക്കാന്‍ എത്തിയവരും കുറച്ചുനേരത്തേക്ക് കാര്യം എെന്തന്ന് അറിയാതെ അന്തംവിട്ടു. പിന്നീട് മോക്ക്ഡ്രില്ലാണ് നടക്കുന്നതെന്ന് അറിയിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.