വി.എച്ച്​.എസ്​.ഇ അഗ്രികൾചറൽ ഉദ്യോഗാർഥികളോട്​ അവഗണന

തിരുവനന്തപുരം: പി.എസ്.സിയുടെ അഗ്രികൾചറൽ അസിസ്റ്റൻറ് നിയമനത്തിന് വി.എച്ച്.എസ്.സി അഗ്രികൾചർ ഉദ്യോഗാർഥികളോട് വിവേചനമെന്ന് പരാതി. ഇൗ നിലപാടിൽ പ്രതിഷേധിച്ച് വി.എച്ച്.എസ്.സി അഗ്രികൾചറൽ സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ് അസോസിയേഷൻ വ്യാഴാഴ്ച സെക്രേട്ടറിയറ്റ് ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അഗ്രികൾചറൽ അസിസ്റ്റൻറ് തസ്തികയിലേക്ക് വി.എച്ച്.എസ്.സി വിദ്യാർഥികളെ ഒഴിവാക്കി കൃഷി ഡിപ്ലോമക്കാർക്ക് പ്രഥമപരിഗണന നൽകുകയും ഒരേ പരീക്ഷക്ക് രണ്ട് തരം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയുമാണ് പി.എസ്.എസി ചെയ്യുന്നത്. ഒറ്റ കട്ട്ഓഫ് മാർക്കി​െൻറ അടിസ്ഥാനത്തിൽ ഒറ്റ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തുക, വിജ്ഞാപനത്തിൽ പരാമർശിക്കാത്ത ബി.എസ്സി അഗ്രികൾചറൽ വിഭാഗത്തെ മാറ്റിനിർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികളായ അബ്ദുൽ ഖാദർ, അലി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.