സർവകലാശാലകൾക്ക്​ ലോകായുക്​ത നോട്ടീസ്​

തിരുവനന്തപുരം: എയ്ഡഡ് കോളജുകളിൽ യു.ജി.സി മാനദണ്ഡങ്ങളനുസരിച്ചല്ല നിയമനങ്ങൾ നടത്തുന്നതെന്നാരോപിച്ചുള്ള ഹരജി ലോകായുക്ത ഡിവിഷൻ െബഞ്ച് ഫയലിൽ സ്വീകരിച്ചു. കൊല്ലം സ്വദേശി സുനിൽ ഫയൽ ചെയ്ത ഹരജിയിൽ എതിർകക്ഷികളായ വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി, കൊളീജിയറ്റ് എജുക്കേഷൻ ഡയറക്ടർ, എയ്ഡഡ് കോളജ് മാനേജ്മ​െൻറ് അസോസിയേഷൻ സെക്രട്ടറി, കേരള, എം.ജി, കാലിക്കറ്റ്, കൊച്ചി, മലയാളം സർവകലാശാലകളിലെ വൈസ് ചാന്‍സലർമാർ എന്നിവർക്ക് നോട്ടീസ് അയക്കാനും ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ജസ്റ്റിസ് എ.കെ. ബഷീർ എന്നിവരടങ്ങിയ ലോകായുക്ത ഡിവിഷൻ ബെഞ്ച് ഉത്തരവായി. എയ്ഡഡ് കോളജുകളിലെ നിയമനങ്ങൾ യു.ജി.സി മാനദണ്ഡങ്ങളനുസരിച്ച് നടത്തണമെന്ന് 2010ൽ സർക്കാർ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് കാറ്റിൽപറത്തിയാണ് നിയമനം നടത്തുന്നതെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. എതിർകഷികൾ ഡിസംബർ നാലിന് കോടതിയിൽ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകണമെന്നും ലോകായുക്ത നിർദേശിച്ചു. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.