ബാങ്കിങ്​ മേഖലയിൽ എല്ലാം പഴയപടി

*നിക്ഷേപകരിൽ വലിയൊരുപങ്കും ബാങ്കുകളിലെ പണം പിൻവലിച്ച് വീടുകളിൽ സൂക്ഷിക്കാൻ തുടങ്ങിയെന്ന് ബാങ്ക് മേധാവികൾ കൊല്ലം: കള്ളപ്പണം പിടികൂടുമെന്നും എല്ലാ ഇടപാടുകളും ബാങ്ക് അക്കൗണ്ട് വഴിയാക്കുമെന്നും വാഗ്ദാനം ചെയ്യപ്പെെട്ടങ്കിലും ബാങ്കിങ് മേഖലയിൽ നോട്ട് നിരോധനം ഒരുമാറ്റവും കൊണ്ടുവന്നില്ല. നിക്ഷേപകരുടെ എണ്ണത്തിലോ ഇടപാടുകാരുടെ എണ്ണത്തിലോ വർധനയുണ്ടായില്ല. നിക്ഷേപം കൂടുകയല്ല ചിലയിടങ്ങളിൽ ചെറിയ തോതിൽ കുറയുകയാണ് ഉണ്ടായതെന്ന് ബാങ്ക് മാനേജർമാർ പറയുന്നു. നോട്ട് നിരോധനം നിക്ഷേപകരിൽ വലിയ ഭയപ്പാട് സൃഷ്ടിച്ചിരുന്നു. പഴയ നോട്ടുകൾ മാറികിട്ടാൻ അന്ന് ബാങ്കുകളിൽ നിക്ഷേപം നടത്തിയവരെല്ലാം ബാങ്കിങ് രംഗം സാധാരണ നിലയിലായതോടെ നിക്ഷേപം പിൻവലിക്കുന്ന പ്രവണതയാണ് ഉണ്ടായതെന്ന് ജില്ലയിലെ ലീഡ് ബാങ്ക് മാനേജർ പത്മകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. ഇതോടെയാണ് ചില ബാങ്കുകളിലെ നിക്ഷേപത്തിൽ കുറവു വന്നത്. നോട്ട് നിരോധന കാലത്ത് മാസങ്ങളോളം ബാങ്കിങ് മേഖലയിൽ അനിശ്ചിതത്വം നിലനിെന്നങ്കിലും ഇപ്പോൾ സ്ഥിതി ശാന്തമാണ്. മെച്ചമോ കാര്യമായ കോട്ടമോ പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ട് ക്ഷാമം നിലനിന്ന സമയത്ത് ഡിജിറ്റൽ ഇടപാട് കുടിയിരുന്നു. ഇപ്പോൾ അത് പഴയപടിയിലും താഴെയായെന്നും പത്മകുമാർ പറഞ്ഞു. നോട്ട് നിരോധന ശേഷം ബാങ്കിടപാടുകളിലുണ്ടായ മാറ്റം സംബന്ധിച്ച് ജില്ലയിൽ പഠനമൊന്നും നടന്നിട്ടില്ല. ഇടപാടുകളെല്ലാം ബാങ്കുകൾ വഴിയാക്കുമെന്നും അതിലൂടെ നികുതി വെട്ടിപ്പ് തടയുമെന്നുമായിരുന്നു സർക്കാർ അവകാശവാദം. ഇനിയും നോട്ട് നിരോധനവും കൂട്ടക്കുഴപ്പങ്ങളും ഉണ്ടാകുമെന്ന് ഭയക്കുന്ന ജനങ്ങളിൽ ഭൂരിഭാഗവും ബാങ്കുകളിലുണ്ടായിരുന്ന പണം പിൻവലിച്ച് വീടുകളിൽ സൂക്ഷിക്കാൻ തുടങ്ങിയെന്ന് മിക്ക ബാങ്കുമേധാവികളും പറഞ്ഞു. ഇതോടെ നോട്ട് നിരോധനത്തിലൂടെ സർക്കാർ ലക്ഷ്യമിട്ട എല്ലാ കാര്യങ്ങളിലും തിരിച്ചടിയാണ് ഉണ്ടായതെന്നാണ് വ്യക്തമാകുന്നത്. രണ്ടു ലക്ഷത്തിനു മുകളിലുള്ള തുകയുടെ ഇടപാടുകൾ ബാങ്ക് അക്കൗണ്ട് വഴിയാകണമെന്ന നിർദേശം സ്വർണ വ്യാപാരത്തിൽ മാത്രമാണ് നടപ്പായത്. ബാങ്കുകളിൽ നോട്ടായി നൽകുന്ന തുകയിൽ നിയന്ത്രണമില്ലാത്തത് ഇടപാടുകാർക്ക് ആശ്വാസമാകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.